Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖ​ത്ത​ര്‍ തീ​ര​ത്ത്​...

ഖ​ത്ത​ര്‍ തീ​ര​ത്ത്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ ബ​ഹ്റൈ​നി​ക​ള്‍ക്ക്​ അ​വ​കാ​ശം ന​ല്‍ക​ണ​മെ​ന്ന്

text_fields
bookmark_border
ഖ​ത്ത​ര്‍ തീ​ര​ത്ത്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ ബ​ഹ്റൈ​നി​ക​ള്‍ക്ക്​ അ​വ​കാ​ശം ന​ല്‍ക​ണ​മെ​ന്ന്
cancel

മ​നാ​മ: ഖ​ത്ത​ര്‍ സ​മു​ദ്രാ​തി​ര്‍ത്തി​യി​ല്‍നി​ന്ന​ട​ക്കം മീ​ന്‍പി​ടി​ക്കാ​ന്‍ ബ​ഹ്റൈ​നി​ക​ള്‍ക്ക് അ​നു​മ​തി ന​ല്‍ക​ണ​മെ​ന്ന് പ​ണ്ഡി​ത​ന്മാ​ര്‍ ഒ​പ്പു​വെ​ച്ച പ്ര​സ്താ​വ​ന​യി​ല്‍ ഖ​ത്ത​ര്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​ജീ​വ​ന​ത്തി​ന് നി​ര്‍ണ​യി​ച്ചി​ട്ടു​ള്ള മാ​ര്‍ഗ​മാ​ണ് ക​ട​ലി​ല്‍നി​ന്നു​ള്ള മീ​ന്‍പി​ടി​ത്തം.

ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ള്‍ക്ക​ടി​യി​ലു​ള്ള സ​മു​ദ്രാ​തി​ര്‍ത്തി മു​ഴു​വ​ന്‍ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍നി​ന്നു​ള്ള മീ​ന്‍പി​ടി​ത്ത​ക്കാ​ര്‍ക്ക് മു​ന്നി​ല്‍ തു​റ​ന്നി​ടു​ന്ന രീ​തി​യാ​ണ് നേ​ര​ത്തേ പി​ന്തു​ട​ര്‍ന്ന് പോ​ന്നി​ട്ടു​ള്ള​ത്. ഖ​ത്ത​രി​ക​ള്‍ക്കും യു.​എ.​ഇ​ക്കാ​ര്‍ക്കും ബ​ഹ്റൈ​ന്‍ സ​മു​ദ്രാ​തി​ര്‍ത്തി​യി​ല്‍ മീ​ന്‍പി​ടി​ത്ത​ത്തി​ന് അ​നു​വാ​ദം ന​ല്‍കാ​റു​ണ്ട്.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലും ഇ​പ്പോ​ഴും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലൂ​ടെ ധാ​രാ​ളം ബ​ഹ്റൈ​നി കു​ടും​ബ​ങ്ങ​ള്‍ ജീ​വി​ച്ചു​പോ​രു​ന്നു​ണ്ട്. ഖ​ത്ത​ര്‍ മീ​ന്‍പി​ടി​ത്ത​ക്കാ​രോ​ട് അ​നു​ഭാ​വ​പൂ​ര്‍വ​മാ​യ നി​ല​പാ​ടാ​ണ് ബ​ഹ്റൈ​ന്‍ കൈ​ക്കൊ​ള്ളു​ന്ന​ത്.

എ​ന്നാ​ല്‍, ഖ​ത്ത​റി​‍െൻറ ഭാ​ഗ​ത്തു​നി​ന്നും ബ​ഹ്റൈ​ന്‍ മീ​ന്‍പി​ടി​ത്ത​ക്കാ​ര്‍ക്ക് ക​ടു​ത്ത പ്ര​യാ​സ​ങ്ങ​ളാ​ണ് ഏ​ല്‍ക്കേ​ണ്ടി വ​ന്നി​ട്ടു​ള്ള​തെ​ന്നും അ​തി​നാ​ല്‍ സാ​ഹോ​ദ​ര്യ​ത്തി​‍െൻറ​യും വി​ട്ടു​വീ​ഴ്ച​യു​ടെ​യും രീ​തി സ്വീ​ക​രി​ക്കാ​ന്‍ ഖ​ത്ത​ര്‍ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ശൈ​ഖ് മ​ജീ​ദ് അ​ല്‍ അ​സ്ഫൂ​ര്‍, ഡോ. ​ഹി​ഷാം ഹു​സൈ​ന്‍ റാ​ഷി​ദ്, ശൈ​ഖ് അ​ഹ്മ​ദ് അ​ല്‍ മ​ഖൂ​ദ​ര്‍, സ​യ്യി​ദ് ഷ​ബ​ര്‍ അ​ല്‍ അ​ല​വി, ശൈ​ഖ് അ​ലി മു​ഹ​മ്മ​ദ് മ​ത​ര്‍, ജ​മീ​ല്‍ അ​ല്‍ മു​സ​ല്ലി, ഷ​ബി​ര്‍ ഹു​സൈ​ന്‍ അ​ല്‍ ബൂ​രി, ശൈ​ഖ് അ​ഹ്മ​ദ് ബി​ന്‍ മു​ത്​​ല​ഖ് അ​ല്‍ ത​വാ​ദി, യാ​സി​ര്‍ സ​യ്യി​ദ് മു​ഹ്സി​ന്‍ അ​സ്സാ​രി, ശൈ​ഖ് സാ​മി യൂ​സു​ഫ് അ​സ്സ​ഈ​ദ്, ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്‍ വ​ഹാ​ബ് അ​ല്‍ മ​ഹ്മൂ​ദ് എ​ന്നി​വ​രാ​ണ് പ്ര​സ്താ​വ​ന​യി​ല്‍ ഒ​പ്പു​വെ​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story