Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമത്സ്യബന്ധനം:...

മത്സ്യബന്ധനം: ഇന്ത്യ-ബഹ്റൈൻ സഹകരണ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
Saji Cherian,Vinod K Jacob
cancel
camera_alt

മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചപ്പോൾ

മനാമ: കേരളീയ സമാജം ഓണാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിൽ എത്തിയ കേരള സാംസ്കാരിക മത്സ്യ ബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. സമുദ്ര തീരവും മത്സ്യ ബന്ധനവും സമാന സവിശേഷതകളായ കേരളവും ബഹ്റൈനും തമ്മിൽ മത്സ്യബന്ധനമേഖലയിൽ പരസ്പര സഹകരണത്തിന് വലിയ സാധ്യതകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.

ഈ വിഷയത്തിൽ സഹകരിക്കാവുന്ന മേഖലകൾ കണ്ടെത്തി പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനെ കുറിച്ച് മന്ത്രി അംബാസഡറുമായി ചർച്ച നടത്തി. ഇന്ത്യയും സവിശേഷമായി കേരളവും ബഹ്റൈനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക വിനിമയത്തെ ബലപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ അധ്യാപകരുടെ ചില ആശങ്കകൾ പരിഹരിക്കാനുള്ള അനുഭാവപൂർണമായ സമീപനത്തിന് ശ്രമിക്കണമെന്ന് നിയുക്ത അംബാസഡറുമായുള്ള ചർച്ചയിൽ മന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസി സന്ദർശിച്ച മന്ത്രിയോടൊപ്പം കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ളയും അനുഗമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saji CherianVinod K JacobIndia Bahrain cooperation
News Summary - Fisheries: Minister Saji Cherian says India-Bahrain cooperation possibility will be explored
Next Story