മത്സ്യസമ്പത്തും തൊഴിലാളികളുടെ ഉപജീവനവും; അടിയന്തര രക്ഷാ പദ്ധതിയുമായി എം.പിമാർ
text_fieldsമനാമ: രാജ്യത്തെ സമുദ്രസമ്പത്തിനെ സംരക്ഷിക്കുന്നതിനൊപ്പം ബഹ്റൈൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള അടിയന്തര പദ്ധതിയുമായി എം.പിമാർ രംഗത്ത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഈ തൊഴിലിനെ ശക്തമായ അടിത്തറയിൽ നിലനിർത്താൻ വേഗത്തിലുള്ള സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് നിർദേശം.സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലമിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
ചെമ്മീൻ പിടിത്തത്തിനുള്ള ലൈസൻസുകളുടെ എണ്ണം കുറയ്ക്കുക, സ്വമേധയാ ജോലി ഉപേക്ഷിക്കുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുക, വിദേശ തൊഴിലാളികൾക്ക് ലൈസൻസുകൾ പാട്ടത്തിന് നൽകുന്നത് തടയുക എന്നിവ ഈ നിർദേശം ലക്ഷ്യമിടുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരിഷ്കരണ നടപടികളും അവലോകനം ചെയ്യുന്നതിൽ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളെ ഉൾപ്പെടുത്തും.
ഈ നീക്കം മത്സ്യബന്ധന നിയമങ്ങളിൽ വ്യക്തമായ നിയമങ്ങൾ കൊണ്ടുവരാനും മത്സ്യസമ്പത്ത് സ്ഥിരമായി നിലനിർത്താനും ബഹ്റൈനികളെ ഈ തൊഴിലിൽ തുടരാൻ സഹായിക്കാനും ഉതകുന്ന ഒരു ദേശീയ പദ്ധതിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

