‘നിറം 2025' സംഗീത സാംസ്കാരിക പരിപാടിയുടെ ആദ്യ ടിക്കറ്റ് പ്രകാശനം ചെയ്തു
text_fields'നിറം 2025' സംഗീത സാംസ്കാരിക പരിപാടിയുടെ ആദ്യ ടിക്കറ്റ് പ്രകാശനം
മനാമ: ഹാപ്പി ഹാൻഡ്സ് പബ്ലിസിറ്റി ആൻഡ് അഡ്വർടൈസിങ്ങിന്റെ നേതൃത്വത്തിൽ ഡിസംബർ 15ന് ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കുന്ന സംഗീത സാംസ്കാരിക പരിപാടിയായ 'നിറം 2025' ന്റെ ആദ്യ ടിക്കറ്റ് പ്രകാശനം ചെയ്തു. സൽമാനിയയിലെ കെ സിറ്റി ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ പി. ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റൈൻ ആംസ്റ്റർ ഡയറക്ടറും ദേ പുട്ട് റസ്റ്റാറന്റ് സി.ഇ.ഒയുമായ പാർവതി മായക്ക് ആദ്യ ടിക്കറ്റ് കൈമാറിയാണ് അദ്ദേഹം പ്രകാശനം നിർവഹിച്ചത്.
പരിപാടിയിലെ ആദ്യ ടിക്കറ്റ് വിൽപ്പന പി.വി. രാധാകൃഷ്ണപിള്ള, യുനൈറ്റഡ് ടവർ റിയൽ എസ്റ്റേറ്റ് ജനറൽ മാനേജർ ഹരീഷ് നായർക്ക് നൽകി നിർവഹിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ജനാർദനൻ നമ്പ്യാർക്ക് നൽകി രണ്ടാമത്തെ ടിക്കറ്റിന്റെ വിൽപനയും നിർവഹിച്ചു. ജനറൽ കൺവീനർ സുനിൽ എസ്. പിള്ള 'നിറം 2025' ന്റെ സാംസ്കാരിക പ്രാധാന്യം വിശദീകരിച്ചു. നിർമാതാവ് ബൈജു കെ.എസിന്റെ സാന്നിധ്യത്തിൽ, ഇവന്റ് ഡയറക്ടർ മുരളീധരൻ പള്ളിയത്ത് പരിപാടിയുടെ വിശദാംശങ്ങൾ അറിയിച്ചു. പ്രശസ്ത മലയാള സിനിമാതാരം കുഞ്ചാക്കോ ബോബൻ, പത്മശ്രീ എം.ജി. ശ്രീകുമാർ നയിക്കുന്ന ഗാനമേള, രമേശ് പിഷാരടി, ഗായകരായ ശിഖ ആൻഡ് റഹ്മാൻ, സെലിബ്രിറ്റി അവതാരക ജുവൽ മേരി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

