ഒന്നാമത് ഇന്റേനൽ മെഡിസിൻ കോൺഫറൻസ്: അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ കരാറൊപ്പിട്ടു
text_fieldsഒന്നാമത് ഇന്റേനൽ മെഡിസിൻ കോൺഫറൻസിനായി
അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ അധികൃതർ കരാർ ഒപ്പിടുന്നു
മനാമ: ബഹ്‌റൈനിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആദ്യ 'ഇന്റേനൽ മെഡിസിൻ കോൺഫറൻസി'ന്റെ ഔദ്യോഗിക കരാർ ഒപ്പിട്ടു.
ഏപ്രിൽ 12ന് ഡിപ്ലോമാറ്റ് ഹോട്ടലിൽവെച്ചാണ് കോൺഫറൻസ് നടക്കുക. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് വേണ്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ജോർജ് ചെറിയാനും, കോൺഫറൻസ് സംഘാടകരായ എഡ്യൂക്കേഷൻ പ്ലസിനുവേണ്ടി ജനറൽ മാനേജർ ഡോ. അമീൻ അബ്ദുല്ലയുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഷൂറ കൗൺസിൽ അംഗവും കോൺഫറൻസ് സയന്റിഫിക് കമ്മിറ്റി ചെയർപേഴ്സനുമായ പ്രൊഫ. ഡോ.ജമീല അൽ സൽമാൻ, എജുക്കേഷൻ പ്ലസ് ഓപറേഷൻസ് മാനേജർ അഹമ്മദ് ജുമ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മെഡിക്കൽ രംഗത്തെ നൂതന അറിവുകൾ പങ്കുവെക്കാനും തുടർ വിദ്യാഭ്യാസത്തിനും മികച്ച വേദി എന്ന നിലയിലാണ് കോൺഫറൻസ് നടത്തുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഫിസിഷ്യൻമാർ, കൺസൾട്ടന്റുമാർ, ഇന്റേണൽ മെഡിസിൻ വിദഗ്ധർ പങ്കെടുക്കും. വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളെയും കണ്ടെത്തലുകളെയും കുറിച്ച് ചർച്ച ചെയ്യുക. ആധുനിക ചികിത്സാരീതികൾക്കൊപ്പം മെഡിക്കൽ ലോകത്തെ അറിവുകൾ പുതുക്കാൻ ഇത്തരം സമ്മേളനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ഡോ. ജോർജ് ചെറിയാൻ അഭിപ്രായപ്പെട്ടു. കോൺഫറൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും രജിസ്‌ട്രേഷൻ സംബന്ധിച്ച വിശദാംശങ്ങളും വരും ദിവസങ്ങളിൽ കമ്മിറ്റി പുറത്തുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

