സെന്റ് മേരീസ് കത്തീഡ്രലില്‍ ആദ്യ ഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 24, 31 തീയതികളില്‍
text_fieldsബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാളിനോടനുബന്ധിച്ച് പുറത്തിക്കിയ ലോഗോ ആര്‍ട്ടിക്കള്‍ അഭിവന്ദ്യ ഗീര്‍വര്‍ഗ്ഗീസ് മാര്‍ പീലക്സിനോസ് തിരുമേനി പ്രകാശനം ചെയ്യുന്നു. വന്ദ്യ വൈദീകരും ഭാരവാഹികളും സമീപം
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാള്‍ 2025 ഒക്ടോബര്‍ 24 വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് ദേവാലയത്തില്‍ വെച്ചും, 31 വെള്ളിയാഴ്ച്ച ബഹ്‌റൈൻ കേരളീയ സമാജത്തില്‍ വെച്ചും നടത്തും. “കൃപയാൽ ശേഖരിക്കപ്പെട്ടു നന്ദിയോടെ നൽകപ്പെട്ടു" എന്നതാണ് ഈ വര്‍ഷത്തെ തീം.
31 വെള്ളിയാഴ്ച്ച നടക്കുന്ന കുടുംബസംഗമത്തില്‍ ഇടവക അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, രുചികരമായ ഭക്ഷണ ശാലകള്‍, ഫ്ലാഷ് മോബ്, ഗാനമേള, ഫാഷന്‍ ഷോ, ഗെയിമുകള്‍, ഡാന്‍സ്, സൺഡേ സ്കൂൾ ക്വയരിന്റെ ഗാനങ്ങള്‍, സെൻറ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ നടത്തുന്ന വടം വലി മത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് ഉണ്ടായിരിക്കും.
ആദ്യ ഫലപ്പെരുന്നാളിന്റെ വിജയത്തിനായി കത്തീഡ്രല്‍ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാദര്‍ തോമസ്കുട്ടി പി. എൻ., ട്രസ്‌റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ, ഹാര്‍വെസ്റ്റ് ഫെസ്റ്റുവൽ ജനറല്‍ കണ്‍വീനര്‍ വിനു പൗലോസ്, ജോയന്റ് ജനറന്‍ കണ്‍വീനര്‍സ് ജേക്കബ് കൊച്ചുമ്മൻ, ബിനോയ് ജോർജ്ജ്, സെക്രട്ടറി ബിനു ജോര്‍ജ്ജ് എന്നിവരുടെ നേത്യത്വത്തില്‍ മുന്നൂറിലധികം അംഗങ്ങള്‍ ഉള്ള ഒരു കമ്മറ്റി പ്രവർത്തിച്ചുവരുന്നു. ഏവരേയും ഈ ആദ്യഫലപ്പെരുന്നാളിലേക്ക് സ്വാഗതം ചെയ്യുന്നതായി പബ്ലിസിറ്റി കണ്‍വീനര്‍ സന്തോഷ് മാത്യൂ പകലോമറ്റം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

