ബഹ്റൈനിലെ പ്രഥമ ഇ.എൻ.ടി സമ്മേളനം സെപ്റ്റംബറിൽ
text_fieldsമനാമ: ബഹ്റൈനിലെ പ്രഥമ ഇ.എൻ.ടി സമ്മേളനം സെപ്റ്റംബറിൽ നടക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി. എജുക്കേഷൻ പ്ലസുമായി സഹകരിച്ച് ഗൾഫ് ഹോട്ടലിൽ സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരും വിദഗ്ധരും പങ്കെടുക്കുമെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ അറിയിച്ചു.
മെഡിക്കൽ രംഗത്ത് ബഹ്റൈൻ കൈവരിച്ച പുരോഗതിയാണ് ഇത്തരം സമ്മേളനങ്ങളുടെ സംഘാടനത്തിലൂടെ വെളിപ്പെടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ പിന്തുണ സമ്മേളനം സംഘടിപ്പിക്കുന്നതിന് കരുത്തായുണ്ടെന്നും അവർ പറഞ്ഞു.
ഇ.എൻ.ടി വിഭാഗത്തിലെ ഡോക്ടർമാർക്ക് കൂടുതൽ പരിചയ സമ്പത്തും അനുഭവങ്ങളുടെ കൈമാറ്റവും സമ്മേളനത്തിലൂടെ സാധ്യമാവുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

