Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിൽ ഒന്നാം...

ബഹ്‌റൈനിൽ ഒന്നാം ക്ലാസ് പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും

text_fields
bookmark_border
ബഹ്‌റൈനിൽ ഒന്നാം ക്ലാസ് പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും
cancel

മനാമ: ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ സ്കൂളുകളിൽ 2026–2027 അധ്യയന വർഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിനായുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. 2020 ജനുവരി 1-നും ഡിസംബർ 31-നും ഇടയിൽ ജനിച്ച കുട്ടികൾക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരമുള്ളത്. രാവിലെ 7 മണി മുതൽ ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ മെയ് 10 ഞായറാഴ്ച വരെ നീണ്ടുനിൽക്കും.

നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ രക്ഷിതാക്കൾ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ബഹ്‌റൈൻ നാഷണൽ പോർട്ടൽ (bahrain.bh) വഴിയോ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ (moe.gov.bh) ലിങ്ക് വഴിയോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയുടെ നിലവിലെ സ്ഥിതി നാഷണൽ പോർട്ടൽ വഴി തന്നെ രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യാവുന്നതാണ്.

ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം വിപുലീകരിച്ചിരിക്കുന്നത്. എല്ലാ നടപടിക്രമങ്ങളും ഡിജിറ്റലായി പൂർത്തിയാക്കാൻ സാധിക്കുന്നത് രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online registrationadmissionBahrainfirst class
News Summary - First class admission in Bahrain: Online registration to begin today
Next Story