ഒന്നാം വാർഷികാഘോഷം; മലബാർ വിരുന്നും സമ്മാനങ്ങളുമൊരുക്കി ‘ജഷൻ’ ഷെഫ് പിള്ള റസ്റ്റാറന്റ്
text_fieldsമനാമ: വിജയകരമായ ഒന്നാം വാർഷികം ആഘോഷമാക്കാനൊരുങ്ങി ബഹ്റൈനിലെ ഭക്ഷണപ്രേമികളുടെ ഇഷ്ടയിടമായ ‘ജഷൻ’ ഷെഫ് പിള്ള റസ്റ്റാറന്റ്. രുചിക്കൂട്ടുകളുടെ കലവറയായ ‘ജഷൻ’ ഈ അവസരത്തിൽ മികച്ച ഓഫറുകളൊരുക്കിയാണ് ആഘോഷിക്കുന്നത്.
ബഹ്റൈനിലെ വ്യന്ദം ഗാർഡനിലുള്ള റസ്റ്റാറന്റിലെ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രിയപ്പെട്ട ഷെഫ് പിള്ളയും എത്തും. സെപ്റ്റംബർ 20 മുതൽ 29 വരെയാണ് ഷെഫ് നിങ്ങളോടൊപ്പം ചെലവഴിക്കാനെത്തുന്നത്. അന്നേദിവസങ്ങളിൽ വൈവിധ്യമാർന്ന മലബാർ ഭക്ഷണക്കൂട്ടുകളെ രുചിച്ചറിയാനുള്ള അവസരവും റസ്റ്റാറന്റ് ഒരുക്കും. 9.9 ദീനാറിന്റെ 17 ഓളം വിഭവങ്ങളടങ്ങിയ ഒരു ‘മലബാർ വിരുന്ന്’ ആണ് ഭക്ഷണപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. തനതായ മലബാർരുചികളറിയാൻ ഭക്ഷണപ്രേമികൾക്ക് ഇത് മികച്ച അവസരമാണ്. ഒരു പ്രത്യേക സമ്പൂർണ മലബാർ നോൺ വെജ് താലിയും ഇതോടൊപ്പം റസ്റ്റാറന്റ് ഒരുക്കുന്നുണ്ട്. കൂടാതെ കഴിക്കാനെത്തുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളാണ്. 10 ദീനാറിന്റെ ഓരോ ബില്ലിനും ലഭിക്കുന്ന കൂപ്പൺ വഴി വ്യന്ദം ലക്ഷ്വറി ഹോട്ടലിലെ ഒരു ദിവസത്തെ താമസവും കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളും നേടാനുള്ള അവസരവും ഭാഗ്യശാലികൾക്കുണ്ടാവും.
മറ്റ് ഡൈനിങ് വൗച്ചറുകൾ, പ്രോത്സാഹന സമ്മാനങ്ങൾ എന്നിവയും നേടാനവസരമുണ്ട്. സെപ്റ്റംബർ 18 മുതൽ 29 വരെയാണ് ആഘോഷങ്ങളും സമ്മാനങ്ങളും. സെപ്റ്റംബർ 30ന് വിജയികളെ തെരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

