ഒന്നാം വാർഷികവും വാഗൺ ട്രാജഡി അനുസ്മരണവും
text_fieldsകെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം വാർഷിക സമ്മേളന പോസ്റ്റർ പ്രകാശനം
ഡോ. റാഷിദ് ഗസാലി കൂളിവയൽ നിർവഹിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റിയുടെ ഒന്നാം വാർഷിക സമ്മേളനവും വാഗൺ ട്രാജഡി അനുസ്മരണവും നവംബർ ഏഴിന് നടക്കും. മനാമയിലെ കെ.എം.സി.സി ഓഫിസിലുള്ള പാണക്കാട് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 12.30നാണ് പരിപാടി ആരംഭിക്കുക. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കൊണ്ടോട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ ചരിത്രപ്രഭാഷകൻ അറക്കൽ അബ്ദുറഹ്മാൻ സാഹിബ് മുഖ്യ പ്രഭാഷണം നടത്തും.
കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ജനറൽ സെക്രട്ടറി അലി അക്ബർ കൈത്തമണ്ണ, സീനിയർ ഭാരവാഹി വി.എച്ച്. അബ്ദുള്ള വെളിയങ്കോട്, ജില്ല ഭാരവാഹികളായ അലി സാഹിബ്, അനീസ് ബാബു എന്നിവരുൾപ്പെടെ സ്റ്റേറ്റ്, ജില്ല നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.പരിപാടിക്ക് മുന്നോടിയായി മനാമ കെ.എം.സി.സി ഓഫിസിൽ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പിലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ല ഭാരവാഹി ലിസ്റ്റിൽ വന്ന ഒഴിവിലേക്ക് തിരൂർ മണ്ഡലം ട്രഷററായിരുന്ന ജാസിർ കന്മനത്തെ തെരഞ്ഞെടുത്തു. ഇതിനെത്തുടർന്ന്, മണ്ഡലം ട്രഷറർ സ്ഥാനത്തേക്ക് റഷീദ് കൊടിയത്തൂരിനെ തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി എം. മൗസൽ മൂപ്പൻ തിരൂർ വാർഷിക റിപ്പോർട്ടും ട്രഷററായിരുന്ന ജാസിർ കന്മനം വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഓർഗനൈസിങ് സെക്രട്ടറി റമീസ് കൽപ്പ സ്വാഗതവും ട്രഷറർ റഷീദ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.സുലൈമാൻ മുസ്ലിയാർ പട്ടർനടക്കാവ്, എം. മൊയ്ദീൻ ബാവ മൂപ്പൻ ചെമ്പ്ര, ഇബ്രാഹിം പരിയാപുരം, ഫാറൂഖ് തിരൂർ, താജു ചെമ്പ്ര, മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ഷാഫി ചെമ്പ്ര, അബ്ദുസലാം എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

