പ്രാഥമിക ശുശ്രൂഷയെക്കുറിച്ച് ബോധവല്‍ക്കരണം സംഘടിപ്പിച്ചു 

12:30 PM
05/12/2018
മനാമ: ബഹ്റൈന്‍ റെഡ് ക്രസൻറ്​ സൊസൈറ്റി പ്രാഥമിക ശുശ്രൂഷയെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. റംലി മാളില്‍ നടന്ന പരിപാടിയില്‍ 200 ഓളം സന്നദ്ധ സേവകരാണ് പങ്കെടുത്തത്.  ലോക പ്രാഥമിക ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് ‘ജീവന്‍ രക്ഷക്ക് ലൈസന്‍സ് ആവശ്യമില്ല’ എന്ന പ്രമേയത്തിലാണ് ബോധവല്‍ക്കരണ പരിപാടി നടത്തിയത്. 
കൃത്രിമ ശ്വാസാഛ്വോസം, രക്തസ്രാവം നിര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കി. ‘പ്രാഥമിക ശുശ്രൂഷക്ക് കിറ്റ് തയാറാക്കല്‍’ എന്ന പ്രമേയത്തില്‍ വളണ്ടിയര്‍മാരെ സ്വയം സജ്ജമാക്കുന്നതിനുള്ള പരിപാടിയും ഇതി
ന്‍െറ ഭാഗമായി നടത്തി. ആരോഗ്യ ബോധവല്‍ക്കരണം, ആരോഗ്യ പരിശോധനം, ആരോഗ്യ ദായക ഭക്ഷണ ക്രമം, ശരിയായ വ്യായാമ ശീലം, ഒഴിവാക്കേണ്ട വ്യായാമ രീതികള്‍ എന്നിവയെക്കുറിച്ചും പരിശീലനങ്ങള്‍ നടന്നു.
 
Loading...
COMMENTS