Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാവിക മേഖലയിൽ വെടിവെപ്പ് പരിശീലനം: ജാഗ്രത നിർദേശവുമായി ബഹ്‌റൈൻ പ്രതിരോധ സേന
text_fieldsbookmark_border
മനാമ: ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) നേതൃത്വത്തിൽ വടക്കൻ നാവിക മേഖലയായ ഹെയർ ശ്തയയിൽ വെടിവെപ്പ് പരിശീലനം നടത്തുന്നു. ഇന്ന് വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 5 വരെയാണ് പരിശീലനം നിശ്ചയിച്ചിരിക്കുന്നത്. 12,000 അടി ഉയരം വരെ സുരക്ഷ പരിധിയായി നിശ്ചയിച്ചിട്ടുണ്ട്.
പരിശീലനം നടക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി പൗരന്മാരും താമസക്കാരും ബന്ധപ്പെട്ട മറ്റുള്ളവരും ഈ പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പ്രതിരോധ സേനയുടെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും ബി.ഡി.എഫ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

