Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേന്ദ്ര സർക്കാർ നടപടി...

കേന്ദ്ര സർക്കാർ നടപടി ഫാഷിസം –ഫ്രൻറ്​സ്​

text_fields
bookmark_border
മനാമ: ജനങ്ങളുടെ ഭക്ഷണകാര്യത്തിലടക്കം ഇടപെടുകയും നാൽക്കാലികളെ കശാപ്പുചെയ്യുന്നതിന്​ വിലക്കേര്‍പ്പെടുത്തുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഫ്രൻറ്​സ്​ എക്‌സിക്യൂട്ടിവ് കമ്മിറ്റി വ്യക്തമാക്കി. മതപരമായ ചടങ്ങുകള്‍ക്കും ഭക്ഷണമായും കന്നുകാലികളെ ഉപയോഗപ്പെടുത്തുന്നത് എല്ലാ രാജ്യങ്ങളും അംഗീകരിച്ചതാണ്. അന്താരാഷ്​ട്ര നിയമങ്ങളും വ്യവസ്ഥകളും ഇതിന് വിലക്കേര്‍പ്പെടുത്തുന്നില്ല. ഭരണകൂടം ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേൽ കടന്നു കയറുന്നത് ഫാഷിസമാണ്.കാര്‍ഷിക വൃത്തിക്കും ഭക്ഷണത്തിനും കാലികളെ ഉപയോഗപ്പെടുത്തിപ്പോന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. സംസ്കാരത്തനിമ നശിപ്പിച്ച് സംഘ് പരിവാര്‍ വിഭാവനം ചെയ്യുന്ന എകശില സംസ്‌കാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ മതനിരപേക്ഷ -ജനാധിപത്യ ചേരിയിലുള്ളവര്‍ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രസ്താവനയിൽ പറഞ്ഞു. 
പ്രസിഡൻറ്​ ജമാല്‍ നദ്​വി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജന. സെക്രട്ടറി എം.എം സുബൈര്‍ പ്രമേയം അവതരിപ്പിച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Firends
Next Story