ഫയർ റെസ്ക്യൂ: മലയാളി യുവാക്കളെ ആദരിച്ചു
text_fieldsബി ടു ഫിറ്റ്നസ് പരിശീലകനായ മൻസൂർ, സുഹൃത്ത് ദിലീപ്
എന്നിവരെ ആദരിക്കുന്നു
മനാമ: കാറിന് പെട്ടെന്ന് തീപിടിച്ച സംഭവത്തിൽ, സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയ മലയാളി യുവാക്കളെ ആദരിച്ചു. ബി ടു ഫിറ്റ്നസ് പരിശീലകനായ മൻസൂർ, സുഹൃത്ത് ദിലീപ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിനായി ഉടൻ രംഗത്തിറങ്ങിയത്. കൃത്യസമയത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ തീ അണക്കാനും കാറിലുണ്ടായിരുന്ന ആൾക്ക് സുരക്ഷിതമായി പുറത്തുവരാനും സാധിച്ചു.
ഇവരുടെ മനുഷ്യത്വപരമായ ഇടപെടൽ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ധീരമായ ഈ പ്രവർത്തനത്തിന് ഇരുവരെയും ബി ടു ഫിറ്റ്നസ് മാനേജ്മെന്റും സ്റ്റാഫും ചേർന്ന് അനുമോദിച്ചു. ആദരിക്കൽ ചടങ്ങിൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര പങ്കെടുത്തു. അദ്ദേഹം മൻസൂറിനും ദിലീപിനും മൊമന്റോ നൽകി സംസാരിച്ചു. ഷഫീർ, ഷമീം, അംഗങ്ങളായ സന്ദേശ്, മുഫീദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അബ്ദുൽ ലത്തീഫ് ആലിയ ചടങ്ങിൽ ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

