Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈനിലെ ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; താമസക്കാരെ ഒഴിപ്പിച്ചു
text_fieldsbookmark_border
മനാമ: ബഹ്‌റൈനിലെ ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. കെട്ടിടത്തിലെ ഒരു ഫ്ലാറ്റിലാണ് തീപിടുത്തമുണ്ടായത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സിവിൽ ഡിഫൻസ് കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റിയത്.
തീപിടുത്തത്തെത്തുടർന്ന് പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഒരാളെ നാഷണൽ ആംബുലൻസ് വിഭാഗം ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

