താമസ കെട്ടിടത്തിൽ തീപിടിത്തം; നാലുപേരെ രക്ഷപ്പെടുത്തി
text_fieldsനുവൈദ്രത്തിൽ താമസ കെട്ടിടത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് അണക്കുന്നു
മനാമ: നുവൈദ്രത്തിൽ താമസ കെട്ടിടത്തിലെ തീപിടത്തികലകപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്.
തീപിടിത്തത്തെത്തുടർന്ന് ദ്രുതഗതിയിൽ സ്ഥലത്തെത്തിയ അടിയന്തര പ്രതികരണ സേനയുടെ ഇടപെടലാണ് ആളപയമൊന്നുമില്ലാതെ രക്ഷപ്പെട്ടത്. പിന്നീട് കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് സംഭവം. തീപിടിത്ത കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
ജനങ്ങൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷാ മുൻകരതലുകൾ സജ്ജമാക്കണമെന്നും കൂടാതെ തീപിടിത്തമുണ്ടായാൽ എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

