സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്
text_fieldsമനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീപിടിത്തത്തെ തുടർന്ന് ഒരാൾക്ക് പരിക്ക്. വാർഡിലാണ് തീപിടിത്തമുണ്ടായത്. തീ സിവിൽ ഡിഫൻസ് അടിയന്തര ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി. സിവിൽ ഡിഫൻസിനൊപ്പം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ടീമുകളും ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ, സാങ്കേതിക ജീവനക്കാരും ചേർന്ന് നടത്തിയ ഏകോപിതമായ പ്രവർത്തനങ്ങൾക്കൊടുവിലാണ് തീ നിയന്ത്രിച്ചത്.
മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ചികിത്സക്കായെത്തിയ ഒരു വ്യക്തികാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇയാൾക്കാണ് പൊള്ളലേറ്റത്. മറ്റൊരു രോഗിക്ക് പുക ശ്വസിച്ച് അസ്വസ്ഥതകളുണ്ടായി. രോഗികൾക്കോ ജീവനക്കാർക്കോ സന്ദർശകർക്കോ മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കോംപ്ലക്സിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ആശുപത്രി അറിയിച്ചു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സഹകരിച്ച സിവിൽ ഡിഫൻസിനും മറ്റ് എല്ലാ ഏജൻസികൾക്കും ആശുപത്രി അധികൃതർ നന്ദി അറിയിച്ചു. എല്ലാ സൗകര്യങ്ങളിലും ഉയർന്ന സുരക്ഷാ നിലവാരം ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

