അറാദിലെ ഹെറിറ്റേജ് വില്ലേജിൽ തീപിടിത്തം; ആളപായമില്ല, വൻ നാശനഷ്ടം
text_fieldsഅറാദിലെ ഹെറിറ്റേജ് വില്ലേജിൽ ഇന്നലെയുണ്ടായ തീപിടിത്തം
മനാമ: മുഹറഖിന് സമീപമുള്ള അറാദ് മേഖലയിലെ മിനി ഹെറിറ്റേജ് വില്ലേജിൽ വൻ തീപിടിത്തം. ഹെറിറ്റേജ് വില്ലേജിന്റെ വലിയൊരു ഭാഗം നശിച്ചതായി ഉടമ അലി അൽ മുതവ അറിയിച്ചു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അതിവേഗം തീ നിയന്ത്രണവിധേയമാക്കി. തീ പൂർണ്ണമായും അണച്ചെങ്കിലും, വീണ്ടും പുകയാനോ തീ പടരാനോ ഉള്ള സാധ്യത ഒഴിവാക്കാൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്ത് തുടരുകയാണ്. ആർക്കും പരിക്കുകളോ മറ്റ് അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പരമ്പരാഗത വാസ്തുവിദ്യയും സംസ്കാരവും പ്രദർശിപ്പിക്കുന്ന ഹെറിറ്റേജ് വില്ലേജിലെ നിരവധി കെട്ടിടങ്ങൾക്കും സൗകര്യങ്ങൾക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അലി അൽ മുതവ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

