Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനാമ സൂഖിൽ അഗ്​നിബാധ; ...

മനാമ സൂഖിൽ അഗ്​നിബാധ;  10 കടകൾക്ക്​ നാശം

text_fields
bookmark_border
മനാമ സൂഖിൽ അഗ്​നിബാധ;  10 കടകൾക്ക്​ നാശം
cancel
camera_alt???? ??????????? ?????????
മനാമ: ഇന്നലെ കാലത്ത്​ മനാമ സൂഖിലുണ്ടായ അഗ്​നിബാധയിൽ 10 കടകൾക്ക്​ നാശം. ഇതിൽ മൂന്ന്​ കടകൾ പൂർണമായും കത്തി. ആളപായമില്ല.പൂർണമായും നശിച്ച രണ്ടുകടകൾ വെള്ളി ആഭരണശാലകളും ഒന്ന്​ തുണിക്കടയുമാണ്​. ഭാഗികമായി നാശം നേരിട്ടതിൽ നാലെണ്ണം തുണിക്കടകളും മൂന്നെണ്ണം വാച്ച്​^ഇലക്​ട്രോണിക്​സ്​ വിൽപന ശാലകളുമാണ്​​. ഇതിൽ പലതും മലയാളികൾ നടത്തുന്നതാണ്​. ഇന്നലെ കാലത്ത്​ ഒമ്പത്​ മണിയോടെയാണ്​ തീപിടിത്തമുണ്ടായത്​. ശൈഖ്​ അബ്​ദുല്ല റോഡിൽ വെള്ളി നിർമിത സാധനങ്ങൾ വിൽക്കുന്ന കടയുടെ  വർക്​ഷോപ്പിൽ നിന്നാണ്​ തീപടർന്നതെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. 13 അഗ്​നിശമന സേന വാഹനങ്ങളുടെ സഹായത്തോടെ 50ഒാളം അംഗങ്ങൾ കഠിന പ്രയത്​നം നടത്തിയാണ്​ തീയണച്ചത്​. തീപടർന്നതിനെ തുടർന്ന്​ കുതിച്ചെത്തിയ ​പൊലീസ്​ ഇവിടേക്കുള്ള ഗതാഗതം തടയുകയും സമീപത്തെ കടകൾ ഒഴിപ്പിക്കുകയും ചെയ്​തു. കത്തിയ കടകൾക്ക്​ വൻ നഷ്​ടമാണ്​ നേരിട്ടത്​. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsfire accident manama souk. gulf news
News Summary - fire accident manama souk. bahrin gulf news
Next Story