Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നയിമിലെ വെയർ ഹൗസിൽ തീപിടിത്തം; ഒമ്പതുപേരെ രക്ഷപ്പെടുത്തി
text_fieldsbookmark_border
നയിമിലെ വെയർ ഹൗസിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് അണക്കുന്നു
മനാമ: നയിമിലെ വെയർ ഹൗസിൽ തീപിടിത്തമുണ്ടായി. ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ എത്തി. ഒമ്പത് പേരെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെയർഹൗസിൽ തൊഴിലാളികളുടെ താമസ സൗകര്യങ്ങളും നിർമാണ സാമഗ്രികളും തടിയുമാണ് ഉണ്ടായിരുന്നതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

