ഫൈൻ ആർട്സ് എക്സിബിഷന്റെ 51ാമത് പതിപ്പിന് തുടക്കം
text_fieldsബഹ്റൈൻ വാർഷിക ഫൈൻ ആർട്സ് എക്സിബിഷനിൽനിന്ന്
മനാമ: ബഹ്റൈൻ വാർഷിക ഫൈൻ ആർട്സ് എക്സിബിഷന്റെ 51ാമത് പതിപ്പ് ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ ആരംഭിച്ചു. പെയിന്റിങ്, ഇൻസ്റ്റലേഷൻ, ഫോട്ടോഗ്രഫി, ശിൽപം തുടങ്ങി വിവിധ മേഖലകളിൽനിന്നായി 67 കലാകാരന്മാരുടെ 150 ലധികം സൃഷ്ടികൾ ഉൾക്കൊള്ളുന്നതാണ് എക്സിബിഷൻ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധാനംചെയ്ത് ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിൽ വിജയികളായ കലാകാരന്മാർക്കുള്ള അവാർഡ് ദാനവും ഉദ്ഘാടനച്ചടങ്ങിൽ നടന്നു.
ചൊവ്വാഴ്ച ഒഴികെയുള്ള ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിലായി ഏപ്രിൽ 27 വരെ ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ പ്രദർശനം പൊതുജനങ്ങൾക്കായി തുടരും. പ്രാദേശികവും അന്തർദേശീയവുമായ കലാകാരന്മാർ, കലാപ്രേമികൾ, നിരൂപകർ എന്നിവരിൽനിന്നുള്ള വിശാലമായ പങ്കാളിത്തം ഉൾക്കൊള്ളുന്ന ബഹ്റൈൻ വാർഷിക ഫൈൻ ആർട്സ് എക്സിബിഷൻ രാജ്യത്തിന്റെ ഫൈൻ, വിഷ്വൽ ആർട്സ് പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന വേദിയായി പ്രവർത്തിക്കുകയാണ്. പ്രദർശനം വൈവിധ്യമാർന്ന കലാവിഭാഗങ്ങളോടെ കലാകാരന്മാരെ ആകർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

