ൈഫൻ ആർട്ട്​ കാൻ ​െഫസ്​റ്റിവലിൽ ബഹ്​റൈനിലെ മലയാളി പ്രവാസിയുടെ ചിത്രങ്ങളും

12:46 PM
12/05/2018

മനാമ: ഇന്ന്​ മുതൽ മേയ്​ 13 വരെ കാനിൽ നടക്കുന്ന ​​ൈഫൻ ആർട്ട്​   ​െഫസ്​റ്റിവലിൽ ബഹ്​റൈനിൽ പ്രവാസിയായ സതീഷ്​ പോളി​​​െൻറ ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. ചിത്രകലയ്​ക്കായി ജീവിതം സമർപ്പിച്ച ഇൗ തിരുവനന്തപുരം സ്വദേശി ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള നിരവധി ചിത്രപ്രദർശനങ്ങളിൽ പ​െങ്കടുത്തിട്ടുണ്ട്​. തിരുവനന്തപുരം സ്വദേശിയായ സതീഷ്​ ബഹ്​റൈനിൽ വർഷങ്ങളായി പ്രവാസിയാണ്​.

ഇന്ത്യയിലുള്ള നിരവധി ​െഫസ്​റ്റിവലുകൾക്കൊപ്പം ഫ്രാൻസ്​,ലണ്ടൻ,സൗദി അറബ്യേ,ഭൂട്ടാൻ,ഗ്രീസ്​,യു.എസ്​, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നടന്ന വിവിധ ചിത്രപ്രദർശനങ്ങളിൽ പ​െങ്കടുത്തിട്ടുണ്ട്​. കേരള സംസ്ഥാന പുരസ്​കാരം നേടിയിട്ടുള്ള ഇദ്ദേഹം ഇറ്റലിയിൽ നിന്ന്​ രണ്ടുതവണ ചിത്രകലക്കുള്ള പുരസ്​കാരങ്ങൾ നേടിയിട്ടുണ്ട്​.

Loading...
COMMENTS