സാമ്പത്തിക മാനേജ്മെന്റ്: ഐ.സി.ആർ.എഫ് ശിൽപശാല നടത്തി
text_fieldsഐ.സി.ആർ.എഫ് ശിൽപശാലയിൽനിന്ന്
മനാമ: വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റ് സംബന്ധിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) നാസ് കോർപറേഷനിലെ തൊഴിലാളികൾക്കായി ശിൽപശാലകൾ നടത്തി. ഒരു മാസമായി നടന്നുവരുന്ന ഈ ശിൽപശാലകളിലൂടെ, തൊഴിലാളികൾക്ക് പണം കൈകാര്യം ചെയ്യുന്നതിനും ഭാവിയിലേക്കുള്ള ആസൂത്രണം ചെയ്യുന്നതിനും മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിനും വേണ്ട നിർദേശങ്ങൾ നൽകി.
ബജറ്റിങ്, സേവിങ്സ്, ബാധ്യത മാനേജ്മെന്റ്, വിവിധ ഇൻഷുറൻസ് സ്കീമുകൾ, തദ്ദേശീയ സർക്കാറുകൾ നൽകുന്ന നിക്ഷേപം/സേവിങ്സ് അവസരങ്ങൾ, തട്ടിപ്പ് കോളുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം നൽകുന്ന ക്ലാസുകളും ശിൽപശാലകളിൽ ഉൾപ്പെടുത്തിയിരുന്നു.
നാസ് കോർപറേഷനുമായി സഹകരിച്ച് തൊഴിലാളികൾക്കായി നിരവധി പ്രയോജനകരമായ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു.
ഐ.സി.ആർ.എഫ് ട്രഷറർ സി.എ. മണി ലക്ഷ്മണമൂർത്തിയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാലകൾക്ക് ഷർമിള സേത്ത്, മഹേഷ് കുമാർ നാരായൺ, വിവേക് ഗുപ്ത, അഭിഷേക് ഗുപ്ത എന്നിവർ പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

