സാമ്പത്തിക തട്ടിപ്പ്; ടെലികോം കമ്പനി മാനേജർ റിമാൻഡിൽ
text_fieldsമനാമ: 99,000 ദിനാറിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ടെലികോം കമ്പനി മാനേജർ റിമാൻഡിൽ. ജി.സി.സി പൗരന്റെ ഉടമസ്ഥതയിലുള്ള ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ ബഹ്റൈനി മാനേജറാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്. പ്രതിയെ മൂന്നുവർഷം തടവിന് ലോവർ ക്രിമിനൽ കോടതി വിധിച്ചു.
തട്ടിപ്പ് നടത്തിയ 99,257,55 ദിനാർ കമ്പനിക്ക് തിരികെ നൽകാനും കോടതി വിധിയുണ്ട്. കമ്പനിയുടെ പണം സ്വന്തം കൈവശം സൂക്ഷിക്കുകയും തിരികെ നൽകാതിരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി പരാതിയുമായി മന്നോട്ടുപോയത്. കമ്പനിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ തട്ടിപ്പുകളാണ് ഇയാൾ നടത്തിയതെന്ന് തെളിഞ്ഞു.

