സാമ്പത്തിക തട്ടിപ്പ്; ഏഷ്യൻ സംഘം പിടിയിൽ
text_fieldsമനാമ: സാമ്പത്തിക തട്ടിപ്പ് സംഘത്തെ പിടികൂടിയതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. മൊബൈൽ വഴി സന്ദേശങ്ങളയച്ചും വിളിച്ചും പണം കൈക്കലാക്കുന്ന സംഘമാണ് പിടിയിലായത്. വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കരസ്ഥമാക്കി പണം പിൻവലിക്കുകയും പ്രതികൾ തങ്ങളുടെ നാടുകളിലേക്ക് അയക്കുകയും ചെയ്തിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളെല്ലാവരും ഏഷ്യൻ വംശജരാണ്.
ഇത്തരം തട്ടിപ്പുകാരെ കുറിച്ച് വ്യാപക പരാതി ഉയരുകയും പ്രത്യേകസംഘം ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അറിയാത്ത നമ്പറുകളിൽനിന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് വരുന്ന ഫോൺ കാളുകളിൽ വഞ്ചിതരാവരുതെന്ന് പല ഘട്ടങ്ങളിലും അധികൃതർ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകാരെ കുറിച്ച് വിവരം നൽകാൻ 992 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.