പണം തട്ടിയെടുത്ത അഭിഭാഷക റിമാൻഡിൽ
text_fieldsമനാമ: കക്ഷിയിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ അഭിഭാഷക റിമാൻഡിൽ. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അടക്കാനുള്ള പണമാണ് ഇവർ കൈവശപ്പെടുത്തിയത്. നാശനഷ്ടങ്ങൾ വരുത്തിയതുമായി ബന്ധപ്പെട്ട കേസിൽ 8000 ദീനാർ എതിർകക്ഷിക്ക് നൽകാൻ വിധി വന്നതിന്റെ സാഹചര്യത്തിൽ ഈ സംഖ്യയാണ് വാദി അഭിഭാഷകയെ ഏൽപിച്ചിരുന്നത്. എന്നാൽ, സംഖ്യകക്ഷിക്ക് നൽകാതെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ 4000 ത്തോളം ദീനാർ അവർ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ മാസം 31ന് മൂന്നാം ക്രിമിനൽ കോടതി കേസിൽ വിധി പ്രസ്താവം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

