Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാ​മ്പ​ത്തി​കാ​വ​സ്ഥ...

സാ​മ്പ​ത്തി​കാ​വ​സ്ഥ ച​ര്‍ച്ച​ചെ​യ്യാ​ന്‍ പാ​ര്‍ല​മെൻറ് –​സ​ര്‍ക്കാ​ര്‍ സം​യു​ക്ത യോ​ഗം ചേ​രും 

text_fields
bookmark_border
സാ​മ്പ​ത്തി​കാ​വ​സ്ഥ ച​ര്‍ച്ച​ചെ​യ്യാ​ന്‍ പാ​ര്‍ല​മെൻറ് –​സ​ര്‍ക്കാ​ര്‍ സം​യു​ക്ത യോ​ഗം ചേ​രും 
cancel
മ​നാ​മ: രാ​ജ്യ​ത്തെ സാ​മ്പ​ത്തി​കാ​വ​സ്ഥ ച​ര്‍ച്ച​ചെ​യ്യു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍-​പാ​ര്‍ല​മ​െൻറ്​ സം​യു​ക്ത യോ​ഗം വി​ളി​ച്ചു​ചേ​ര്‍ക്കാ​ന്‍ തീ​രു​മാ​നം. വ്യാ​ഴാ​ഴ്ച​യാ​ണ് യോ​ഗം. രാ​ജ്യ​ത്തെ നി​ല​വി​ലു​ള്ള സാ​മ്പ​ത്തി​കാ​വ​സ്ഥ​യും പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ​ങ്ങ​ളും യോ​ഗം ച​ര്‍ച്ച​ചെ​യ്യും. ധ​ന​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ല്‍മാ​ന്‍ ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ, വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രി സാ​യി​ദ് അ​ല്‍ സ​യാ​നി, തൊ​ഴി​ല്‍-​സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍, ശൂ​റ കൗ​ണ്‍സി​ല്‍-​പാ​ര്‍ല​മ​െൻറ്​​കാ​ര്യ മ​ന്ത്രി ഗാ​നിം ബി​ന്‍ ഫ​ദ്ല്‍ അ​ല്‍ ബൂ​ഐ​നൈ​ന്‍ എ​ന്നീ മ​ന്ത്രി​മാ​രും പാ​ര്‍ല​മ​െൻറ്​ അ​ധ്യ​ക്ഷ ഫൗ​സി​യ ബി​ന്‍ത് അ​ബ്​​ദു​ല്ല സൈ​ന​ല്‍, ശൂ​റ കൗ​ണ്‍സി​ല്‍ അ​ധ്യ​ക്ഷ​ന്‍ അ​ലി സാ​ലി​ഹ് അ​സ്സാ​ലി​ഹ്, ഇ​രു സ​ഭ​ക​ളി​ലെ​യും ഓ​ഫി​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. കോ​വി​ഡ്-19 മൂ​ല​മു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും അ​വ മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ​ങ്ങ​ളു​മാ​ണ് മു​ഖ്യ​മാ​യും യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച​ചെ​യ്യു​ക​യെ​ന്ന​റി​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financialgulf news
News Summary - financial-bahrain-gulf news
Next Story