Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിലാളികൾക്കായി സാമ്പത്തിക ബോധവത്കരണ ക്ലാസ്

text_fields
bookmark_border
തൊഴിലാളികൾക്കായി സാമ്പത്തിക ബോധവത്കരണ ക്ലാസ്
cancel
camera_alt

ഐ.സി.ആർ.എഫ് ബഹ്‌റൈനും ഐ.സി.എ.ഐ ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി തൊഴിലാളികൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തവർ



മനാമ: കാര്യക്ഷമമായ വ്യക്തിഗത സാമ്പത്തിക മാനേജ്‌മെന്റിന് ആവശ്യമായ അറിവും പ്രായോഗിക മാർഗങ്ങളും നൽകി തൊഴിലാളികളെ ശാക്തീകരിക്കുന്നതിനായി, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ -ഐ.സി.ആർ.എഫ് ബഹ്‌റൈനും ഐ.സി.എ.ഐ ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സംവേദനാത്മക സാമ്പത്തിക അവബോധ ക്ലാസ് സംഘടിപ്പിച്ചു. റാസ് സുവൈദിലുള്ള നാസ് കോർപ്പറേഷന്റെ ക്യാമ്പിൽ നടന്ന ശിൽപശാലയിൽ നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു.

തൊഴിലാളികളുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ച് തയ്യാറാക്കിയ ക്ലാസ്, അവരുടെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കാവുന്ന നിർദേശങ്ങളിലും തന്ത്രങ്ങളിലും ഊന്നൽ നൽകി. ബജറ്റ് തയാറാക്കൽ, സമ്പാദ്യം, കടം കൈകാര്യം ചെയ്യൽ, നിക്ഷേപം, ഇൻഷുറൻസ്, അതത് രാജ്യങ്ങളിൽ ലഭ്യമായ വിവിധ സമ്പാദ്യ -നിക്ഷേപ പദ്ധതികൾ എന്നിവ ചർച്ച ചെയ്തു. തട്ടിപ്പ് കോളുകൾ, അനധികൃത പണമിടപാടുകാർ എന്നിവയെക്കുറിച്ചുള്ള അവബോധം നൽകി.

ഐ.സി.എ.ഐ ബഹ്‌റൈൻ ചാപ്റ്റർ ചെയർപേഴ്‌സൻ സി.എ വിനോദ് റാത്തി, സി.എ കൗശലേന്ദ്ര മംഗ്ലുനിയ, സി.എ അരുൺ കോട്‌വാനി, സി.എ അനിമ ജഗദീഷ് എന്നിവർ ക്ലാസ് നയിച്ചു. തൊഴിലാളികൾക്ക് സാമ്പത്തിക അവബോധം നൽകുന്നതിനായി ഐ.സി.ആർ.എഫ് ബഹ്‌റൈനുമായി സഹകരിച്ച ഐ.സി.എ.ഐ ബഹ്‌റൈൻ ചാപ്റ്റർ ടീമിന് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ നന്ദി രേഖപ്പെടുത്തി. അവബോധ ക്ലാസ് സംഘടിപ്പിച്ചതിന് റെജി എബ്രഹാം നന്ദി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Financial awareness class for workers
Next Story