ധനസഹായം കൈമാറി
text_fieldsകർണാടക സ്വദേശിയുടെ കുടുംബത്തിന് ധനസഹായം
കൈമാറുന്നു
മനാമ: ബഹ്റൈനിൽവെച്ച് മരണപ്പെട്ട, ബി.എം.സിയുടെ ഫിറ്റ്നസ് ആൻഡ് വെൽനസ് പ്രോഗ്രാം മെംബറായിരുന്ന, കർണാടക സ്വദേശിയുടെ കുടുംബത്തിന് ബി.എം.സിയുടെ സാമൂഹിക സുരക്ഷാ പദ്ധതിയിൽനിന്നും 10,000 ദീനാറിന്റെ ധനസഹായം കൈമാറി.
കഴിഞ്ഞദിവസം ഇന്ത്യൻ ക്ലബിൽ വെച്ച് നടന്ന ചടങ്ങിൽ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന്റെ സാന്നിധ്യത്തിൽ, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് വിദ്യാധരൻ, ദിനകര ഷട്ടിയുടെ കുടുംബ സുഹൃത്ത് പ്രദീപ് ഷട്ടിക്കാണ് രേഖകൾ കൈമാറിയത്.
ഇന്ത്യൻ ക്ലബിന്റെ മറ്റ് ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ക്ലബ് അംഗങ്ങൾക്ക് നൽകിയിരുന്ന നഷ്ടപരിഹാരത്തുക 5000 ദീനാറിൽനിന്ന് 10,000 ദിനാർ ആക്കിയത് കഴിഞ്ഞവർഷം ആയിരുന്നു. 2020ൽ ബഹ്റൈനിൽ സ്ഥാപിതമായ ബി.എം.സി, തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, ഫിറ്റ്നസ് ആൻഡ് വെൽനസ് പ്രോഗ്രാം മെംബർമാർക്കുവേണ്ടി തയാറാക്കിയ സാമൂഹിക സുരക്ഷാ പദ്ധതി അനുസരിച്ചാണ് ധനസഹായം ലഭ്യമാക്കിയതെന്ന് ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
ദിസ് ഈസ് ബഹ്റൈൻ, ഗ്ലോബൽ ഡിപ്ലോമസി, സോളിഡാരിറ്റി ഇൻഷുറൻസ് കമ്പനി എന്നിവയുമായി ചേർന്നുകൊണ്ടാണ് ബി.എം.സി സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

