സദാനന്ദെൻറ തുടർ ചികിത്സക്കുള്ള ധനസഹായം കൈമാറി
text_fieldsസദാനന്ദെൻറ തുടർ ചികിത്സക്ക് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നൽകുന്ന ധനസഹായം പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കൈമാറുന്നു
സദാനന്ദെൻറ തുടർ ചികിത്സക്കുള്ള ധനസഹായം കൈമാറിമനാമ: പക്ഷാഘാതത്തെത്തുടർന്ന് പ്രയാസം അനുഭവിക്കുന്ന പൊന്മള സ്വദേശി പൂവാട്ടുപറമ്പത്ത് സദാനന്ദെൻറ തുടർ ചികിത്സക്ക് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നൽകുന്ന ധനസഹായം കൈമാറി
ജില്ല കമ്മിറ്റിയുടെ സഹായത്തോടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ മാസം നാട്ടിൽ എത്തിച്ച് തുടർചികിത്സക്കുള്ള ഏർപ്പാട് ചെയ്തത്. പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജില്ല കമ്മിറ്റിയുടെ ധനസഹായം കോട്ടക്കൽ എം.എൽ.എ പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ കൈമാറി.
മുസ്ലിം ലീഗ് വാർഡ് പ്രസിഡൻറ് എ.കെ. സൈനുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബഹ്റൈൻ കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ, ജില്ല ട്രഷറർ ഇക്ബാൽ താനൂർ, വൈസ് പ്രസിഡൻറ് ഷാഫി കോട്ടക്കൽ, ഉസ്മാൻ കാടമ്പുഴ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

