യേശുദാസിന്‍െറ സിനിമാസംഗീത ജീവിതത്തിന്‍െറ 55ാം വാര്‍ഷികാഘോഷം ബഹ്റൈനില്‍
text_fieldsമനാമ: മലയാളികളുടെ പ്രിയ ഗായകന്‍ കെ.ജെ.യേശുദാസിന്‍െറ സിനിമാ സംഗീത ജീവിതത്തിന്‍െറ 55ാം വാര്‍ഷികം ബഹ്റൈനില്‍ ആഘോഷിക്കുമെന്ന് ‘മ്യൂസിക്കല്‍ റെയ്ന്‍ സീസണ്‍ ത്രീ’സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുരളീധരന്‍ പള്ളിയത്താണ് താര-സംഗീത നിശ സംഘടിപ്പിക്കുന്നത്. നവംബര്‍ 18ന് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ യേശുദാസും മകന്‍ വിജയ് യേശുദാസും സംബന്ധിക്കും. പിന്നണി ഗായികമാരായ സുജാത, മകള്‍ ശ്വേത എന്നിവരുമുണ്ടാവും. നടന്‍ ദിലീപിന്‍െറ സാന്നിധ്യമാണ് പരിപാടിയിലെ മറ്റൊരു ആകര്‍ഷണം.
ചലച്ചിത്ര താരം നാദിര്‍ഷായുടെ സംവിധാനത്തില്‍ നടക്കുന്ന പരിപാടിയുടെ ഓര്‍ക്കസ്ട്രേഷനും മറ്റുമായി 18പേര്‍ നാട്ടില്‍ നിന്ന് എത്തും.
ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍െറ നിശ്ചിത വിഹിതം നിര്‍ധന വിദ്യാര്‍ഥികളുടെ പഠനസഹായത്തിനായി മാറ്റിവെക്കും. ടിക്കറ്റ് നിരക്ക്: റെഡ് കാര്‍പറ്റ് 250 ദിനാര്‍ -4 പേര്‍ക്ക്, ഒരാള്‍ക്ക് -75, വി.വി.ഐ.പി: 60 ദിനാര്‍-4 പേര്‍ക്ക്, ഒരാള്‍ക്ക് -25, വി.ഐ.പി: 30 ദിനാര്‍-4 പേര്‍ക്ക്, ഒരാള്‍ക്ക്-15, ഗോള്‍ഡ്: 15 ദിനാര്‍-4 പേര്‍ക്ക്, ഒരാള്‍ക്ക് -5, സില്‍വര്‍:10 ദിനാര്‍ -3 പേര്‍ക്ക്, ഒരാള്‍ക്ക്- 3.
വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ മുരളീധരന്‍ പള്ളിയത്ത്, ‘ബിഗ് ഫെയ്സ്’ പ്രതിനിധി താരിഖ്, സോമന്‍ ബേബി, സയാനി മോട്ടോഴ്സ് എം.ഡി. മുഹമ്മദ് സാകി, ‘ക്ളിക്ക്ഓണ്‍’ പ്രതിനിധി അബ്ദുല്‍ഖാദര്‍, രാജു കണ്ണമ്പാട്ട്, ലത്തീഫ് പയ്യോളി, രഞ്ജീവ് ലക്ഷമണന്‍, അബ്ബാസ് സേഠ്, ഉദയന്‍ അല്‍ബൂം, ഇന്ത്യന്‍ സ്കൂള്‍ ആക്ടിങ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടിയില്‍ കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള,ഇന്ത്യന്‍ ക്ളബ്പ്രസിഡന്‍റ് ആനന്ദ് ലോബോ, ഐ.സി.ആര്‍.എഫ്. സെക്രട്ടറി അജയകൃഷ്ണന്‍, സമാജം ജന. സെക്രട്ടറി എന്‍.കെ.വീരമണി,വര്‍ഗീസ് കാരക്കല്‍, എം.പി.രഘു, എംബസി മുഹമ്മദ്,റഹീം ആതവനാട്, മുഹമ്മദ് പുഴക്കര, ചന്ദ്രബോസ്, രവി കുളങ്ങര, ചോട്ടു ലാല്‍,മോനി ഒടിക്കണ്ടത്തില്‍, ജഗത് കൃഷ്ണകുമാര്‍, ‘ക്ളിക്ഓണ്‍’ ജലീല്‍, അനീഷ് വര്‍ഗീസ്, റഫീഖ് അബ്ദുല്ല, ഇബ്രാഹിം ഖാന്‍, സുനില്‍, ബഷീര്‍, സുരേഷ് ദേശികന്‍, വി.എം. ബഷീര്‍, റഷീദ് വാല്യക്കോട്, എം.സി.മനോഹരന്‍, അനന്തു, റോബിന്‍,മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.
എഫ്.എം ഫൈസല്‍ സ്വാഗതവും ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
