ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ ബഹ്റൈനിലെത്തി
text_fieldsഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയും കിരീടാവകാശിയും കൂടിക്കാഴ്ച നടത്തുന്നു
മനാമ: ഫെഡറേഷൻ ഒാഫ് ഇൻറർനാഷനൽ ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ ബഹ്റൈനിൽ സന്ദർശനത്തിനെത്തി. റിഫ പാലസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അന്താരാഷ്ട്ര കായിക സംഘടനകളുമായി സഹകരിച്ച് ബഹ്റൈനിലെ കായികമേഖലയെ ശക്തിപ്പെടുത്താനുള്ള താൽപര്യം കിരീടാവകാശി അറിയിച്ചു. രാജ്യത്തെ കായിക മേഖലക്കും യുവജന ക്ഷേമത്തിനും ഹമദ് രാജാവ് നൽകുന്ന പിന്തുണ നിസ്തുലമാണ്. ഏഷ്യയിൽ ഫുട്ബാൾ പ്രചരിപ്പിക്കാൻ ഫിഫ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഫിഫയുമായുള്ള സഹകരണം രാജ്യത്തെ ഫുട്ബാൾ വളർച്ചയെ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യയിൽ ഫുട്ബാൾ വളർത്താൻ കിരീടാവകാശി നൽകുന്ന പിന്തുണക്ക് ജിയാനി ഇൻഫാൻറിനോ നന്ദി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ കായികമേഖല ഏറെ പുരോഗതി നേടിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡൻറും ഫിഫ വൈസ് പ്രസിഡൻറുമായ ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം ആൽ ഖലീഫയും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

