Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫെസ്​റ്റിവൽ...

ഫെസ്​റ്റിവൽ സിറ്റിക്ക്​ സർക്യൂട്ടിൽ തുടക്കമായി

text_fields
bookmark_border
ഫെസ്​റ്റിവൽ സിറ്റിക്ക്​  സർക്യൂട്ടിൽ തുടക്കമായി
cancel

മനാമ: ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി (ബി.ടി.ഇ.എ)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏ റ്റവും വലിയ ഷോപ്പിങ്​ മേളയായ ‘ഷോപ്പ്​ ബഹ്​റൈനോ’ടനുബന്ധിച്ചുള്ള ‘ഫെസ്​റ്റിവൽ സിറ്റി’ കാർണിവൽ ഇൻറർനാഷനൽ സ ർക്യൂട്ടിൽ തുടങ്ങി. കഴിഞ്ഞ ദിവസം കനത്ത പൊടിക്കാറ്റുമൂലം മാറ്റി വെച്ച ഉദ്​ഘാടനമാണ്​ ഇന്നലെ നടന്നത്​. ‘ഷോപ്പ ്​ ബഹ്​റൈനോ’ടനുബന്ധിച്ച്​ മാളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നുണ്ട്​. സമ്പദ്​വ്യവസ്​ഥക്ക്​ താങ്ങ ാകുന്ന വിധം ടൂറിസം വിഭാഗം വർഷം മുഴുവൻ നീളുന്ന പരിപാടികൾ നടത്താനാണ്​ ആലോചിക്കുന്നത്​. ‘ഫെസ്​റ്റിവൽ സിറ്റി’ എല്ലാ പ്രായക്കാർക്കും കുടുംബങ്ങൾക്കും ആസ്വദിക്കാനാകുന്ന കാർണിവൽ ആയാണ്​ ഒരുക്കിയിട്ടുള്ളത്​.

വിവിധ ഗെയിമുകൾ, സമ്മാന പദ്ധതികൾ, ചന്ത, ലൈവ്​ ഷോകൾ തുടങ്ങിയവ ഇവിടെയുണ്ട്​. ബഹ്​റൈനിലും സൗദിയിലും കുവൈത്തിലും സ്​കൂൾ അവധിയുടെ സമയത്താണ്​ ഇത്തവണ ‘ഫെസ്​റ്റിവൽ സിറ്റി’ നടക്കുന്നത്​ എന്നത്​ കൂടുതൽ സന്ദർശകർ എത്താനുള്ള കാരണമാകുമെന്നാണ്​ കരുതുന്നത്​. പ്രാദേശിക കലാകാരൻമാരും ലോകോത്തര ബാൻറുകളും ഇവിടെ എത്തും. 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ലോക പ്രശസ്​തമായ ‘സ്​മർഫ്​സ്​ ഒാൺ സ്​റ്റേജ്​’ മൂന്ന്​ പരിപാടികൾ അവതരിപ്പിക്കും. നാല്​ വയസിന്​ മുകളിലുള്ളവർക്ക്​ രണ്ട്​ ദിനാർ ആണ്​ ‘ഫെസ്​റ്റിവൽ സിറ്റി’യിലേക്കുള്ള പ്രവേശന ചാർജ്​. അതിനു താഴെ പ്രായമുള്ളവർക്ക്​ പ്രവേശനം സൗജന്യമാണ്​. ഇൗ ടിക്കറ്റ്​ എടുക്കുന്നവർക്ക്​ നാലു ഗെയിമുകളിൽ പ​െങ്കടുക്കാം.

പുറമെ, സാംസ്​കാരിക, കലാ പരിപാടികളും ആസ്വദിക്കാം. റാഫിൾ ഡ്രോ വഴി സമ്മാനങ്ങൾ നേടാനും ഇവർക്ക്​ അവസരമുണ്ട്​. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നവർക്ക്​ മതിയായ പാർക്കിങ്​ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇത്തവണത്തെ ‘ഷോപ്പ്​ ബഹ്​റൈ​​​െൻറ’ പ്രത്യേകതയാണ്. മൊത്തം 73,000 സമ്മാനങ്ങളാണ്​ ഇൗ കാലയളവിൽ നൽകുന്നത്​. ഇതിൽ 11 കാറുകളുമുണ്ട്​. എ.എ.ബിൻ ഹിന്ദി ഗ്രൂപ്പിൽ നിന്ന്​ ഇലക്​ട്രോണിക്​സ്​ ഉൽപന്നങ്ങൾ, ഗൾഫ്​ എയറിൽ നിന്ന്​ പ്രത്യേക നിരക്കിൽ 5,000 വിമാന ടിക്കറ്റുകൾ, ‘വിവ’നൽകുന്ന തൽസമയ സമ്മാനങ്ങൾ എന്നിവ ഇതിൽ പെടും.

സാധനങ്ങൾ വാങ്ങുന്നവർക്ക്​ റാഫിൾ ഡ്രോ വഴിയാണ്​ സമ്മാനങ്ങൾ ലഭിക്കുക. ചെലവഴിക്കുന്ന ഒാരോ പത്തു ദിനാറിനും പോയൻറ്​ ലഭിക്കും. ഇത്​ ‘ഷോപ്പ്​ ബഹ്​റൈനി’ൽ പ​െങ്കടുക്കുന്ന വിവിധ മാളുകളിലും ഹോട്ടലുകളിലുമുള്ള ഫെസ്​റ്റിവൽ കിയോസ്​കുകളിലോ ‘ഷോപ്പ്​ ബഹ്​റൈൻ’ ആപ്പിലോ സമർപ്പിക്കാം. ഒാരോ 50ദിനാറിനും പർച്ചേസ്​ നടത്തുന്നവർക്ക്​ തൽസമയം സമ്മാനങ്ങൾ ലഭിക്കാൻ യോഗ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ www.shopbahrain.com എന്ന വെബ്​സൈറ്റ്​ വഴി അറിയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfestival city
News Summary - festival city-bahrain-gulf news
Next Story