കൊല്ലം കമ്യൂണിറ്റി കേരളപിറവി ദിനാഘോഷം
text_fieldsമനാമ: കൊല്ലം പ്രവാസി കമ്യൂണിറ്റി ബഹ്റൈൻ കേരളപ്പിറവി ദിനം അംഗങ്ങളോടൊപ്പം വിപുലമായി ആഘോഷിച്ചു. ബൂരി അൽ നൈൽ സ്വിമ്മിങ് പൂളിൽ നടത്തിയ ആഘോഷ പരിപാടികൾ കൺവീനർ നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. ജോ. കൺവീനർ വിനു ക്രിസ്ടി നിയന്ത്രിച്ച ചടങ്ങിന് സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ജോ. സെക്രട്ടറി കിഷോർ കുമാർ നന്ദിയും അർപ്പിച്ചു.
ആഘോഷ പരിപാടികളിൽ 130ഓളം അംഗങ്ങൾ പങ്കെടുത്തു. ട്രഷറർ രാജ് ഉണ്ണികൃഷ്ണൻ, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ നവാസ്, സജീവ്, സന്തോഷ്, അനോജ്, ഡ്യുബെക്ക്, അനൂപ്, ബിനു, കുഞ്ഞുമുഹമ്മദ്, മനോജ് ജമാൽ, നാരായൺ, വിനോദ്, രെഞ്ചു, റോജി, ഹരികുമാർ, അജിത് ബാബു, ബിസ്മി രാജ്, ശ്രീജ ശ്രീധരൻ, മിനി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
