ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ഫെല്ലാ മെഹക്
text_fieldsഫെല്ലാ മെഹക്
മനാമ: ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 'ഗ്രാൻഡ് മാസ്റ്റർ' സർട്ടിഫിക്കറ്റ് നേടി ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് അഭിമാന താരമായി എട്ടു വയസ്സുകാരി ഫെല്ലാ മെഹക്. കവിതാരചനയിലും ആലാപനത്തിലുമാണ് ഈ കൊച്ചു മിടുക്കി അപൂർവ്വമായ ഈ ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കിയത്.
തൽസമയം നൽകുന്ന വാക്കുകളെ അടിസ്ഥാനമാക്കി 25 ഇംഗ്ലീഷ് കവിതകൾ ഉടനടി രചിച്ച് ആലപിച്ചാണ് ഫെല്ലാ ചരിത്രനേട്ടം കുറിച്ചത്. വെറും 8 മിനിറ്റും 22 സെക്കൻഡും കൊണ്ടാണ് 3 മുതൽ 4 വരികൾ വരെയുള്ള കവിതകൾ നിർമ്മിച്ച് ഫെല്ല ചൊല്ലിത്തീർത്തത്.
2026 ജൂൺ 16-നാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ ഈ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രവാസി വെൽഫെയർ ബഹ്റൈൻ റിഫ സോണൽ പ്രസിഡന്റ് അക്ബർ ഷാ, എക്സിക്യൂട്ടീവ് അംഗം അഡ്വ. ഷഫ്ന തയ്യിബ് ദമ്പതികളുടെ മകളാണ് ഫെല്ലാ മെഹക്. ഇസിൻ ഹാഷ് മുഹമ്മദ് സഹോദരനാണ്. കുടുംബത്തിന്റെ പൂർണ പിന്തുണയോടെയാണ് ഫെല്ലാ ഈ ഏഷ്യൻ റെക്കോർഡിലേക്ക് എത്തിയത്. നേരത്തെ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സി'ലും ഇടം നേടിയിട്ടുള്ള ഫെല്ലാ മെഹക്, സർഗ്ഗാത്മക മികവിലൂടെയും ദ്രുതചിന്തയിലൂടെയും പ്രവാസി സമൂഹത്തിന് വീണ്ടും തിളക്കമാവുകയാണ്.
ബഹ്റൈനിലെ പ്രവാസി സമൂഹത്തിനും നാടിനും അഭിമാനമായി മാറിയ ഫെല്ലാ മെഹകിനെ പ്രവാസി വെൽഫെയർ ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു.
ഫെല്ലാ മെഹക്കിന്റെ നേട്ടം പ്രവാസി വെൽഫെയർ കുടുംബത്തിന് വലിയ അഭിമാനമാണെന്നും പ്രവാസി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമാണിതെന്നും പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

