പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങളുടെ ഫീസ് വർധന പുനഃപരിശോധിക്കണം -ബഹ്‌റൈൻ പ്രതിഭ
text_fieldsമനാമ: പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അമിതമായ ഫീസ് വർധന പുനഃപരിശോധിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ.
പശ്ചിമേഷ്യയിലെ സമീപകാല സംഘർഷങ്ങളുടെയും, സാമ്പത്തിക പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ ജോലി സംബന്ധമായും മറ്റും പ്രവാസികൾ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ നടപ്പിലാക്കിയ ഈ വർധന, സാധാരണക്കാരായ പ്രവാസികളോട് കാട്ടിയ കടുത്ത അനീതിയാണ്. നാട്ടിൽ ഫീസ് വർധനയുണ്ടെങ്കിലും, അതിനോട് യാതൊരു ആനുപാതികതയുമില്ലാത്ത രീതിയിലാണ് വിദേശത്തുള്ള ഈ വർധന നടപ്പിലാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളെയും തൊഴിലാളികളെയും സംബന്ധിച്ച് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ ഫീസ് വർധന. പ്രവാസികളുടെ ആശങ്കകളെയും എതിർപ്പുകളെയും പരിഗണിക്കാതെ നടപ്പിലാക്കിയ ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ അന്യായമായ ഫീസ് വർധന അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ഈ വിഷയത്തിൽ എം.പിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വഴി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനും സംഘടന മുൻകൈ എടുക്കുമെന്നും പ്രതിഭ ജനറൽ സെക്രട്ടറി വി.കെ സുലേഷും പ്രസിഡന്‍റ് കെ.വി മഹേഷും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

