Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം കേരള സഹകരണ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം കേരള സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി ഫാ. റോജൻ പേരകത്ത്, ഒ.ഐ.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ബഹ്‌റൈൻ പ്രതിഭ ഭാരവാഹികളായ വിപിൻ ദേവസ്യ, ഷൈൻ ജോയ്, ലാൽ കെയേഴ്‌സ് ചാരിറ്റി വിങ് കൺവീനർ തോമസ് ഫിലിപ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആദ്യ മത്സരത്തിൽ വാകത്താനം ടീമിനെ ചമ്പക്കര ടീം പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

