ഫെഡ് ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഫെഡ് ബഹ്റൈൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ: ബഹ്റൈൻ നാഷനൽ ഡേ പ്രമാണിച്ച് ഫെഡ് ബഹ്റൈൻ അൽ ഹിലാൽ മനാമ സെന്ററുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് സാമൂഹികപ്രവർത്തകനായ കെ.ടി. സലീം ഉദ്ഘാടനം ചെയ്തു. ഫെഡ് പ്രസിഡന്റ് സ്റ്റീവൻ മെൻഡസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം അറിയിച്ചു. ഫ്രൻസിസ് കൈതാരത്ത് മെഡിക്കൽ ക്യാമ്പിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. സാമൂഹികപ്രവർത്തകരായ ഗഫൂർ കൈപ്പമംഗലം, അൻവർ നിലമ്പൂർ, റംഷാദ് അഴലിക്കാട് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ഫെഡ് വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, ലേഡീസ് വിങ് പ്രസിഡന്റ് നിക്സി ജഫിൻ, സെക്രട്ടറി ജിഷ്നാ രഞ്ജിത്ത്, പ്രോഗ്രാം കോഡിനേറ്റർ ക്ലോഡി ജോഷി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഗസ്റ്റിൻ ജെഫിൻ, രഞ്ജിത്ത് രാജു, ബിനു ശിവൻ, ജയകൃഷ്ണൻ, അൽ ഹിലാൽ പ്രതിനിധി കിഷോർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

