ഫെഡ് ബഹ്‌റൈൻ ഓണാഘോഷം
text_fieldsഫെഡ് ബഹ്‌റൈൻ ഓണാഘോഷത്തിൽ നിന്ന്
മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷം ഫെഡ് പൊന്നോണ പുലരി 2025 എന്നപേരിൽ ആഘോഷിച്ചു.
ലോക കേരള സഭാംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫെഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ലേഡീസ് വിംഗ് പ്രസിഡന്റ് നിക്സി ജെഫിൻ, സെക്രട്ടറി ജിഷ്ന രഞ്ജിത്, മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ, ഓണാഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയ ക്ലോഡി ജോഷി എന്നിവർ ആശംസകൾ അറിയിച്ചു.
എന്റർടൈൻമെന്റ് സെക്രട്ടറി ഷാജി ജോസഫ് നന്ദി പറഞ്ഞു. ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരായ ബഷീർ അമ്പലായി, നജീബ് കടലായി, നിസ്സാർ കൊല്ലം, എബ്രഹാം ജോൺ, സഹൽ തൊടുപുഴ, അൻവർ കണ്ണൂർ, നൗഷാദ് പുനലൂർ, കാസിം പാടത്തായിൽ, സലിം തയ്യൽ, മുസ്തഫ പട്ടാമ്പി എന്നിവർ സംസാരിച്ചു.
ഫെഡിലെ അംഗങ്ങളുടെ ഓണപ്പാട്ട്, വനിതാവേദി അംഗങ്ങൾ അവധരിപ്പിച്ച തിരുവാതിര കളി, കുട്ടിപട്ടാളം അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ഓണകളികളും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

