ഫെഡ് ബഹ്റൈൻ അംഗത്വ കാമ്പയിന് തുടക്കമായി
text_fieldsഫെഡ് ബഹ്റൈൻ അംഗത്വ കാമ്പയിനിൽ നിന്ന്
മനാമ: ബഹ്റൈനിലുള്ള എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ്) ന്റെ ജനറൽ മീറ്റിങ് സഖയ്യയിലുള്ള ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു.
ബഹ്റൈനിലുള്ള എല്ലാ എറണാകുളം നിവാസികളും ഫെഡിന്റെ ഈ അംഗത്വ വിതരണ കാമ്പയിനിൽ അംഗത്വം എടുത്ത് സഹകരിക്കണമെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അഭ്യർഥിച്ചു. മെംബർഷിപ് സെക്രട്ടറി ജയേഷ് ജയൻ, അജ്മൽ കോതമംഗലത്തിനു മെംബർഷിപ് നൽകിക്കൊണ്ട് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, എന്റർടെയിൻമെന്റ് സെക്രട്ടറി ഷാജി ജോസഫ്, ട്രഷറർ ലതീഷ് മോഹൻ, മുൻ സെക്രട്ടറി പത്മകുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ സുനിൽ രാജ്, കാർളിൻ, ഐസക്, അഗസ്റ്റിൻ, രഞ്ജിത്ത്, ജിജേഷ്, വനിതാ വേദി പ്രസിഡന്റ് നിക്സി ജെഫിൻ, കോഓഡിനേറ്റർ ഡോ. രമ്യ സുജിത് എന്നിവർ ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു.
ജോ. സെക്രട്ടറി സുജിത് കുമാറിന്റെ നന്ദിയോടെ യോഗം അവസാനിപ്പിച്ചു. മെംബർഷിപ് കാമ്പയിനുമായി സഹകരിക്കാൻ താൽപര്യമുള്ളവർ ജയേഷ് 39181971, സ്റ്റീവൻസൺ 39069007, സുനിൽ ബാബു 33532669 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

