ഫെഡ് ബഹ്റൈൻ ചിൽഡ്രൻസ് വിങ് ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsപുതുതായി തിരഞ്ഞെടുത്ത ചിൽഡ്രൻസ് വിങ് ഭാരവാഹികൾ
മനാമ: എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ്) പുതിയ ചിൽഡ്രൻസ് വിങ് രൂപവത്കരിച്ചു. കുട്ടികളിലെ കലാ, സാംസ്കാരിക, കായിക, വ്യക്തിത്വ വികസന അഭിരുചികളെ വളർത്തുകയും നേതൃപാടവം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചിൽഡ്രൻസ് വിങ് പ്രവർത്തനം ആരംഭിക്കുന്നത്. ഒക്ടോബർ 30ന് ബി.എം.സി ഹാളിൽ നടന്ന ചടങ്ങിലാണ് 2025-2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഫെഡ് പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡസ്, സെക്രട്ടറി സുനിൽ ബാബു, ഫെഡ് ലേഡീസ് വിങ് പ്രസിഡന്റ് നിക്സി ജെഫിൻ, സെക്രട്ടറി ജിഷ്ണ രഞ്ജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേർന്നു.
നിവേദിത സുജിത് പ്രസിഡന്റായും ആൻ മേരി ഭവ്യ സെക്രട്ടറിയായും ചുമതലയേറ്റു. റ്റഹ്ന മേഴ്സി സിൻസൺ സ്പോർട്സ് ക്യാപ്റ്റനായും അവ്നി രഞ്ജിത്ത് ആർട്സ് ആന്റ് ക്രിയേറ്റിവിറ്റി ക്യാപ്റ്റനായും അവിദാൻ സുനിൽ തോമസ് മീഡിയ ആന്റ് കമ്യൂണിക്കേഷൻ റെപ്രസെന്ററ്റീവായും സഞ്ജയ് ജയേഷ് ഡിസിപ്ലിൻ ആൻഡ് വെൽഫെയർ മോണിറ്ററായും ചുമതലയേറ്റു.രക്ഷകർത്താക്കളുടെ ഭാഗത്തുനിന്ന് ജിതേഷ് രഞ്ജിത്ത് എജുക്കേഷൻ ആൻഡ് ടാലന്റ് ഡെവലപ്മെന്റ് കോഓഡിനേറ്ററായും രഞ്ജിത്ത് രാജു ഇവന്റ് കോഓഡിനേറ്ററായും ജീന സുനിൽ, ജിഷ്ണ രഞ്ജിത്ത് എന്നിവർ പേരന്റ് പ്രതിനിധികളായും നിർവചിക്കപ്പെട്ടു.
ചടങ്ങിന്റെ ഭാഗമായി ഗ്ലോബൽ മീഡിയ ബോക്സ് ഓഫിസ് കമ്പനിയുടെ ഉടമയും മോട്ടിവേഷണൽ സ്പീക്കറുമായ സുമിത സുധാകർ സോഷ്യൽ മീഡിയ ബോധപൂർവം ഉപയോഗിക്കുന്നതെങ്ങനെ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന് 10ാം ക്ലാസ്, 12ാം ക്ലാസ് വിജയികളെ ഫെഡ് അനുമോദിച്ചു. വിജയികളായ അവിദാൻ സുനിൽ തോമസ്, മുഹമ്മദ് സിയാൻ, ആനന്ദിക അനൂപ്, മാധവ് സുനിൽ രാജ് എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

