എഫ്.സി.സി റിഫ ജേതാക്കൾ
text_fieldsഎം.ടി.ഡി സ്ട്രൈക്കേഴ്സ് റിഫ ടീം നടത്തിയ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ എഫ്.സി.സി റിഫ ടീം
മനാമ: എം.ടി.ഡി സ്ട്രൈക്കേഴ്സ് റിഫ ടീം നടത്തിയ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിൽ എഫ്.സി.സി റിഫ ടീം ജേതാക്കളായി.
എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ പ്രതിഭ റിഫ മേഖല ടീമിനെ 16 റൺസിന് തോൽപിച്ചാണ് എഫ്.സി.സി ജേതാക്കളായത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ എഫ്.സി.സി 10 ഓവറിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പ്രതിഭ ടീമിന് 10 ഓവറിൽ 91 റൺസെടുക്കാനേ സാധിച്ചുള്ളൂ. 18 പന്തിൽ 30 റൺസെടുത്ത സുനിൽ മാൻ ഓഫ് ദ മാച്ചിന് അർഹനായി. ജേതാക്കൾക്കുവേണ്ടി ക്യാപ്റ്റൻ സക്കീറും മാനേജർ ഷാജുവും ട്രോഫി ഏറ്റുവാങ്ങി.