എഫ്.സി.സി റിഫ പന്ത്രണ്ടാം വാർഷികവും ജഴ്സി പ്രകാശനവും നടത്തി
text_fieldsഎഫ്.സി.സി റിഫ ജഴ്സി പ്രകാശന ചടങ്ങിൽനിന്ന്
മനാമ: എഫ്.സി.സി ക്രിക്കറ്റ് ടീം പന്ത്രണ്ടാം വാർഷികവും പുതിയ ജഴ്സി പ്രകാശനവും സംഘടിപ്പിച്ചു. സൽമാബാദ് സിൽവർ സ്പൂൺ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ജേഴ്സി സ്പോൺസർമാരായ അൽ ഇബ്രാ കോൺട്രാക്റ്റിങ്, ടവർ ഷേഡ് ഇന്റീരിയർ, യൂറോ ബേക്സ് പ്രശിനിധികൾ ടീം മാനേജർ ഷാജു ക്യാപ്റ്റൻ മുസമ്മിൽ എന്നിവർക്ക് ജേഴ്സി നൽകി ഉദ്ഘാടനം നിർവഹിച്ചു.
ടീം മാനേജർ അധ്യക്ഷനും അനസ് അവതാരകനും ആയിരുന്ന പരിപാടിയിൽ അംഗങ്ങളായ രാജു റാഷിദ്, അംബ്സ് റാഷി കേക്ക് എന്നിവർ സംസാരിച്ചു. ടീം എക്സിക്യൂട്ടിവ് അംഗങ്ങൾ, മെംബർമാർ പങ്കെടുത്ത ചടങ്ങിൽ സിദിൽ സ്വാഗതവും ക്യാപ്റ്റൻ മുസമ്മിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

