എഫ്.സി മനാമ ചാമ്പ്യൻസ് കപ്പ് ടൂർണമെന്റ് ഇന്നു തുടങ്ങും
text_fieldsമനാമ: ബഹ്റൈൻ ഇന്ത്യ ഫുട്ബാൾ അസോസിയേഷന് കീഴിൽ എഫ്.സി മനാമ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് കപ്പ് ടൂർണമെന്റ് വ്യാഴാഴ്ച തുടങ്ങും. ഹൂറ അൽതീൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
അൽ കേരളാവി, മറീന എഫ്.സി, എഫ്.സി മനാമ, ഷോസ്റ്റോപ്പേഴ്സ് എഫ്.സി, എം.ജെ.ഡി സാൽസെറ്റ്, യുവ കേരള, സ്പോർട്ടിങ് എഫ്.സി, എഫ്.സി ഗ്രോ, കെ.എം.സി.സി എഫ്.സി, മിഡ്ലാൻഡ് എഫ്.സി ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് എഫ്.സി മനാമ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ, സെക്രട്ടറി ജബ്ബാർ, ടീം മാനേജർ അർഷാദ്, ടൂർണമെന്റ് കോഓഡിനേറ്റർ യൂനുസ്, ഫൈസൽ, അനൂപ്, ഷിഹാബ്, പി.ടി. റഷീദ്, സണ്ണി ഷമീർ, ഹംസ, ദാനിഷ് എന്നിവർ അറിയിച്ചു. ഫൈനൽ 17ന് നടക്കും.

