അർബുദരോഗികൾക്ക് മുടി ദാനംചെയ്ത് ഫാത്തിമ ഹംന
text_fieldsഫാത്തിമ ഹംന അർബുദരോഗികൾക്കായി മുടി ദാനംചെയ്യുന്നു
മനാമ: തലമുടിയിൽനിന്ന് 30 സെന്റിമീറ്റർ നീളത്തിൽ മുറിച്ചെടുത്ത് അർബുദരോഗികൾക്ക് വിഗ് ഉണ്ടാക്കാൻ നൽകി ഇബിനുൽ ഹൈത്തം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഹംന മാതൃകയായി.
ബഹ്റൈനിൽ എൻജിനീയറായി ജോലിചെയ്യുന്ന കാസർകോട് സ്വദേശി ഹനീഫ, മകളുടെ ആഗ്രഹം ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി റോജി ജോൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സലീന റാഫി എന്നിവരെ അറിയിച്ചു. തുടർന്ന് ഹംനയുടെ ഉമ്മ സാജിദ ഹനീഫിനൊപ്പം ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് മുറിച്ചെടുത്ത തലമുടി കൈമാറുകയായിരുന്നു. കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലീമും സന്നിഹിതനായിരുന്നു.
റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗ് ഉണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റിമീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. ഇതിനായി കാൻസർ കെയർ ഗ്രൂപ്പിന്റെയോ ബി.ഡി.കെയുടെയോ സഹായം ആവശ്യമുള്ളവർക്ക് 33750999, 39125828 എന്നീ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

