കീഴടങ്ങുകയല്ല; പ്രചോദനമാവുകയാണ് ഫാത്തിമ ആബിദ് മുഹ്‌സിൻ
text_fieldsമനാമ: ശാരീരിക അവശതകളെ മനക്കരുത്തുകൊണ്ടു തോൽപ്പിക്കുക മാത്രമല്ല ശാരീരിക വൈകല്യങ്ങളാൽ വിധിയെ പഴിച്ചു ജീവിത നൈരാശ്യം ബാധിച്ചവർക്ക് പ്രചോദനമാവുക കൂടിയാണ് ഫാത്തിമ ആബിദ് മുഹ്‌സിൻ എന്ന ബഹ്‌റൈൻ യുവതി. പേശീ നാശം ബാധിച്ച് നടക്കാനുള്ള കഴിവ്
നഷ്ടമാവുകയും ക്രമേണ വീൽചെയറിലായി ജീവിതം മുന്നോട്ടു നയിക്കുന്ന ഈ 22കാരി തെൻറ സാഹസികത നിറഞ്ഞ ജീവിതയാത്രയിലെ പ്രതിസന്ധികളെയും ജീവിത കാഴ്ചപ്പാടുകളെയും ഉൾപ്പെടുത്തി ‘മൈ അണ്ടർസ്റ്റാൻറിംങ് ഓഫ് ലൈഫ് എന്ന പുസ്‌തകം എഴുതി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ്. എട്ടുവയസുവരെ സാധാരണ കുട്ടികളെപ്പോലെയായിരുന്ന ഫാത്തിമക്ക് അതിനു ശേഷമാണ് പേശികളെ ക്രമേണ തകരാറിലാക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന മസ്ക്കുലാർ ഡിസ്‌ട്രോഫി എന്ന അസുഖം കണ്ടു തുടങ്ങിയത്. തുടർന്നങ്ങോട്ട് അസുഖം കൂടി വരികയും അവശതയിലായി നടക്കാൻ കഴിയാതെ വീൽ ചെയറിൽ ആവുകയും ചെയ്‌തു.
15 വയസായപ്പോൾ കൈവിരലുകളിലെ വയ്യായ്മ കാരണം പരീക്ഷ സ്വന്തമായി എഴുതാൻ കഴിയാതെ ഉത്തരങ്ങൾ പറഞ്ഞുകൊടുത്തു മറ്റൊരാളെ കൊണ്ട് എഴുതിക്കുകയായിരുന്നുവെന്നു മാതാവ് റഷീദ ഹാഫിദ് പറഞ്ഞു. തുടർന്ന് പനി പിടിച്ച് ആറുമാസത്തോളം പൂർണ്ണമായി കിടപ്പിലാവുകയും ചെയ്‌തു. തുടർന്ന് യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ ചേർന്നു. അതിനിടെ കഴിഞ്ഞ വർഷം ജനുവരിയിൽ പനി പിടിച്ച് ബി .ഡി .ഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസം കാരണം വെൻറിലേറ്ററിൽ ആവുകയും ചെയ്‌തു. കൂടെ അപസ്മാരവും ശല്യം ചെയ്‌തു കൊണ്ടിരുന്നു. രണ്ട് മാസങ്ങൾക്കു ശേഷം ആശുപത്രിയിൽ നിന്ന് വിടുതൽ നേടിയെങ്കിലും കഴിഞ്ഞ 21 മാസങ്ങളായി ഇപ്പോഴും അവശതയിലാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. ശാരീരിക അവശതകൾ കൂടിക്കൊണ്ടിരിക്കുമ്പോളും അതിനെ നേരിടാനുള്ള മകളുടെ നിശ്ചയദാർഢ്യവും മകൾ ഒരു കിടപ്പു രോഗിയായി മാറരുതെന്ന ആഗ്രഹവും അവളെ പ്രോത്സാഹിപ്പിക്കാൻ തന്നെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് മാതാവ് പറയുന്നു.
അങ്ങനെയാണ് എഴുതാൻ പ്രയാസമുള്ള കുട്ടിലെ മൊബൈലിൽ ടൈപ്പ് ചെയ്യാൻ പരിശീലിപ്പിച്ചത്. അത് വിജയിച്ചപ്പോൾ വെൻറിലേറ്ററിൽ നിന്ന് ഒഴിഞ്ഞിരിക്കുന്ന കുറച്ചു സമയം ഫാതിമ സുഹൃത്തുക്കൾക്ക് േഫാണിലൂടെ സന്ദേശം അയച്ചു തുടങ്ങി. ഇപ്പോൾ ബിരുദപഠനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.വ്യ ക്തമായി സംസാരിക്കാൻ കഴിയാത്ത മകൾ േഫാണിലൂടെ സന്ദേശം വഴിയാണ് മറ്റുള്ളവരുമായി ആശയ വിനിമയം നടത്തുന്നതെന്നും റഷീദ ആബിദ് കൂട്ടിച്ചേർത്തു. തെൻറ പുസ്തകം ശാരീരിക അവശതകളാൽ പ്രയാസമനുഭവിക്കുന്നവർക്ക് പ്രചോദനമാവുമെന്നു കരുതുന്നതായി ഫാത്തിമ ആബിദ് മൊഹ്സിന് പറഞ്ഞു. തെൻറ ചിന്തകളും ജീവിത വീക്ഷണങ്ങളും പ്രതിപാദിപ്പിക്കുന്ന ഈ പുസ്തകം ഇത്തരം കുട്ടികളോടുള്ള സമൂഹത്തിെൻറ മനോഭാവത്തിൽ മാറ്റം വരുത്താനുതകുമെന്നു പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. സ്പെഷ്യൽ ഫാമിലി സപ്പോർട്ടേഴ്‌സ് എന്ന വളണ്ടിയർ ഗ്രൂപ്പ് ആണ് റാംലി മാളിൽ പുസ്കത്തിെൻറ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
