Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേ​ഗ​പ്പോ​രി​ന്​...

വേ​ഗ​പ്പോ​രി​ന്​ ഇ​ന്നു​ തു​ട​ക്കം; ഫോർമുല വൺ ബഹ്​റൈൻ ഗ്രാൻഡ്​ പ്രീ

text_fields
bookmark_border
വേ​ഗ​പ്പോ​രി​ന്​ ഇ​ന്നു​ തു​ട​ക്കം; ഫോർമുല വൺ ബഹ്​റൈൻ ഗ്രാൻഡ്​ പ്രീ
cancel

മ​നാ​മ: ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ ​മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്കം. സ​ഖീ​റി​ലെ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​നും വൈ​കീ​ട്ട്​ ആ​റി​നും 90 മി​നി​റ്റ്​ വീ​ത​മു​ള്ള ര​ണ്ടു​ പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ അ​ര​ങ്ങേ​റും. 60 മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള മൂ​ന്നാ​മ​ത്തെ പ​രി​ശീ​ല​നം ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​നു​ ന​ട​ക്കും. അ​ഞ്ചി​നാ​ണ്​​ യോ​ഗ്യ​ത റൗ​ണ്ട്​ മ​ത്സ​രം ന​ട​ക്കു​ക. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ 5.10നാ​ണ്​ ഫൈ​ന​ൽ മ​ത്സ​രം.

5.412 കി​ലോ​മീ​റ്റ​ർ സ​ർ​ക്യൂ​ട്ടി​ലെ ട്രാ​ക്ക്​ ടീ​മു​ക​ൾ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ പ​രി​ശോ​ധി​ച്ചു. ഡ്രൈ​വ​ർ​മാ​ർ​ക്കും എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കും ട്രാ​ക്കി​നെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​തി​നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​രം കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്​ മാ​റ്റി വെ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്ന​പ്പോ​ൾ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ്​ വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. ബ​ഹ്റൈ​നി​ൽ ആ​ദ്യ​മാ​യാ​ണ്​ ഫോ​ർ​മു​ല വ​ൺ ഡ​ബ്​​ൾ ഹെ​ഡ്​​ഡ​ർ ന​ട​ക്കു​ന്ന​ത്. സാ​ഖി​റി​ലെ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ 27 മു​ത​ൽ 29 വ​രെ ഫോ​ർ​മു​ല വ​ൺ ഗ​ൾ​ഫ്​ എ​യ​ർ ഗ്രാ​ൻ​ഡ്​ പ്രീ ​ന​ട​ക്കും. ഡി​സം​ബ​ർ നാ​ലു മു​ത​ൽ ആ​റു​വ​രെ​യാ​ണ്​ ഫോ​മു​ല വ​ൺ റോ​ള​ക്​​സ്​ സാ​ഖി​ർ ഗ്രാ​ൻ​ഡ്​ പ്രീ ​മ​ത്സ​രം.

കോ​വി​ഡ്​ പ്ര​തി​രോ​ധ രം​ഗ​ത്ത്​ മു​ൻ​നി​ര​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും​ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ്​ സീ​റ്റ്​ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ര​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വേ​ദി​യൊ​രു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്​ സി.​ഇ.​ഒ ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ഡി​സം​ബ​ർ 11 മു​ത​ൽ 13 വ​രെ ന​ട​ക്കു​ന്ന അ​ബൂ​ദ​ബി ഗ്രാ​ൻ​ഡ്​ പ്രീ​യോ​ടെ​ ഇൗ ​സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തി​ര​ശ്ശീ​ല വീ​ഴും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula onegrand prixbahrain
Next Story