Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാ​ർ​മേ​ഴ്‌​സ്...

ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റ് റ​മ​ദാ​നി​ലും തു​ട​രും; മാ​ർ​ച്ച് 14 വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നം

text_fields
bookmark_border
ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റ് റ​മ​ദാ​നി​ലും തു​ട​രും; മാ​ർ​ച്ച് 14 വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നം
cancel
camera_alt

മു​ൻ​സി​പ്പാ​ലി​റ്റി കാ​ര്യ, കാ​ർ​ഷി​ക മ​ന്ത്രി വ​ഈ​ൽ ബി​ൻ നാ​സ​ർ അ​ൽ മു​ബാ​റ​ക് ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ

മ​നാ​മ: പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ച് ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റ് റ​മ​ദാ​ൻ മാ​സ​ത്തി​ലും പ്ര​വ​ർ​ത്തി​ക്കും. 2026 മാ​ർ​ച്ച് 14 വ​രെ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ മാ​ർ​ക്ക​റ്റ് സ​ജീ​വ​മാ​യി​രി​ക്കു​മെ​ന്ന് മു​ൻ​സി​പ്പാ​ലി​റ്റി കാ​ര്യ, കാ​ർ​ഷി​ക മ​ന്ത്രി വ​ഈ​ൽ ബി​ൻ നാ​സ​ർ അ​ൽ മു​ബാ​റ​ക് അ​റി​യി​ച്ചു.

33 പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രു​ടെ സ്റ്റാ​ളു​ക​ൾ മാ​ർ​ക്ക​റ്റി​ലു​ണ്ടാ​കും. റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് ഭ​ക്ഷ​ണ​ശാ​ല​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ മാ​ർ​ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് വി​ൽ​ക്കാ​ൻ കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ക​ഴി​ഞ്ഞ 12 ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ 2.2 ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് മാ​ർ​ക്ക​റ്റി​ലെ​ത്തി​യ​ത്. ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ട് 250 ട​ണ്ണി​ല​ധി​കം പ​ച്ച​ക്ക​റി​ക​ളും മ​റ്റ് കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഈ ​സീ​സ​ണി​ലൂ​ടെ സാ​ധി​ച്ചു. നൂ​റി​ല​ധി​കം ഇ​നം പ​ച്ച​ക്ക​റി​ക​ളാ​ണ് മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​യി​രു​ന്ന​ത്.

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് വ​ലി​യ ക​രു​ത്താ​ണ് ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നാ​ഷ​ന​ൽ ഇ​നി​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക്ക​ൾ​ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൺ പ്രി​ൻ​സ​സ് സ​ബീ​ക്ക ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ ഖ​ലീ​ഫ​യു​ടെ പി​ന്തു​ണ​യെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന സീ​സ​ണി​ലെ അ​വ​സാ​ന ആ​ഴ്ച​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് മ​ന്ത്രി ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ശൈ​ഖ മ​റം ബി​ൻ​ത് ഈ​സ അ​ൽ ഖ​ലീ​ഫ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanfarmersmarket
News Summary - Farmers' Market to continue during Ramadan; decided to operate until March 14
Next Story