Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമരുഭൂമിയിൽ...

മരുഭൂമിയിൽ പച്ചപ്പൊരുക്കിയ പി.വി. വർഗീസ്​ പ്രവാസത്തിന്​ വിട നൽകുന്നു

text_fields
bookmark_border
മരുഭൂമിയിൽ പച്ചപ്പൊരുക്കിയ പി.വി. വർഗീസ്​ പ്രവാസത്തിന്​ വിട നൽകുന്നു
cancel
camera_alt

പി.​വി. വ​ർ​ഗീ​സ്​ ത​െൻറ തോ​ട്ട​ത്തി​ന്​ മു​ന്നി​ൽ

മ​നാ​മ: നാ​ടി​െൻറ ഒാ​ർ​മ​ത്ത​ണ​ലൊ​രു​ക്കി ബ​ഹ്​​റൈ​നി​ൽ പ​ച്ച​പ്പ്​ വി​രി​യി​ച്ച പി.​വി. വ​ർ​ഗീ​സ്​ പ്ര​വാ​സ​ത്തി​ന്​ വി​ട പ​റ​യാ​ൻ ഒ​രു​ങ്ങു​ന്നു. ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​നോ​ട്​ ചേ​ർ​ന്ന 60 സെൻറ്​ ഉ​പ്പു​മ​ണ്ണി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള കാ​ർ​ഷി​ക വി​ള​ക​ൾ ന​ട്ടു​വ​ള​ർ​ത്തി പ്ര​വാ​സ ലോ​ക​ത്ത്​ അ​ത്​​ഭു​ത​മാ​യ അ​ദ്ദേ​ഹം കാ​ൽ​നൂ​റ്റാ​ണ്ടി​േ​ല​റെ നീ​ണ്ട പ്ര​വാ​സ​ത്തി​നാ​ണ്​ വി​ട ന​ൽ​കു​ന്ന​ത്. ഇൗ​മാ​സം പ​കു​തി​യോ​ടെ അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങും.

​ബ​ഹ്​​റൈ​ൻ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ഗീ​സ​ച്ചാ​യ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പി.​വി. വ​ർ​ഗീ​സ്​ വ്യ​ത്യ​സ്​​ത​മാ​യൊ​രു പാ​ത വെ​ട്ടി​ത്തു​റ​ന്നാ​ണ്​ പ്ര​വാ​സ​ലോ​ക​ത്ത്​ വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ച്ച​ത്. ആ​ർ​ക്കും വേ​ണ്ടാ​തെ കി​ട​ന്നി​രു​ന്ന ഉ​പ്പു​മ​ണ്ണി​നെ​യാ​ണ്​ അ​ദ്ദേ​ഹം തോ​ട്ട​മാ​ക്കി മാ​റ്റി​യ​ത്. മ​രു​ഭൂ​മി നാ​ട്ടി​ൽ ഇ​ത്ര​യും പ​ച്ച​പ്പും കാ​ർ​ഷി​ക വി​ള​ക​ളു​മു​ള്ള സ്ഥ​ലം പ്ര​വാ​സി​ക​ൾ​ക്ക്​ അ​ത്​​ഭു​ത​മാ​ണ്. എ​ന്നാ​ൽ, ഇൗ ​തോ​ട്ടം അ​ണി​യി​ച്ചൊ​രു​ക്കാ​ൻ അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​യ​ത്​​നം ചെ​റു​ത​ല്ല. ന​ല്ല മ​ണ്ണും വ​ള​വും ഇ​റ​ക്കി ഉ​പ്പു​മ​ണ്ണി​നെ വ​ള​ക്കൂ​റു​ള്ള സ്ഥ​ല​മാ​ക്കി മാ​റ്റി​യെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ഏ​റെ അ​ധ്വാ​നി​ച്ചു. അ​തി​െൻറ ഫ​ല​മാ​ണ്​ ഇ​ന്ന്​ കാ​ണു​ന്ന മ​നോ​ഹ​ര​മാ​യ തോ​ട്ടം. എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ​ക്ക​ടു​ത്ത്​ മ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ പി.​വി. വ​ർ​ഗീ​സ്​ 26 വ​ർ​ഷം മു​മ്പാ​ണ്​ ​ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്. അ​ൽ ദ​സ്​​മ ബേ​ക്ക​റി​യു​ടെ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​റാ​യ ഇ​​ദ്ദേ​ഹ​ത്തി​െൻറ കൃ​ഷി​യി​ലു​ള്ള താ​ൽ​പ​ര്യം തി​രി​ച്ച​റി​ഞ്ഞാ​ണ്​ ഉ​ട​മ സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​ത്. അ​ങ്ങ​നെ 10 വ​ർ​ഷം മു​മ്പ്​ ഇ​വി​ടെ കൃ​ഷി ഇ​റ​ക്കി.

ഇൗ​ന്ത​പ്പ​ന​യും മാ​വും മു​ന്തി​രി​യും ഫാ​ഷ​ൻ ഫ്രൂ​ട്ടും മാ​ത​ള നാ​ര​ക​വും ക​രി​മ്പും ഞാ​വ​ലും അ​ത്തി​യും ബ​ദാ​മും ഒ​ലി​വും പ​പ്പാ​യ​യു​മെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. ഒൗ​ഷ​ധ​ച്ചെ​ടി​ക​ളാ​യ ക​റ്റാ​ർ വാ​ഴ, തു​ള​സി, ചെ​മ്പ​ര​ത്തി, പ​നി​ക്കൂ​ർ​ക്ക, നി​ത്യ​ക​ല്യാ​ണി, റോ​സ്, മു​ല്ല, അ​ശോ​ക ചെ​ത്തി എ​ന്നി​വ​യും ഇൗ ​തോ​ട്ട​ത്തി​ൽ വ​ള​രു​ന്നു. സീ​സ​ണ​നു​സ​രി​ച്ച്​ ത​ക്കാ​ളി, പ​ച്ച​മു​ള​ക്, കാ​ന്താ​രി, വ​ഴു​ത​ന, വെ​ണ്ട, വാ​ഴ, ചീ​ര, കോ​ളി​ഫ്ല​വ​ർ, കോ​വ​ൽ, പാ​വ​ൽ, പ​യ​ർ എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. 40ല​ധി​കം ഇൗ​ന്ത​പ്പ​ന​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്.

ബ​ഹ്​​റൈ​നി​ലെ വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഇ​വി​ടെ കൃ​ഷി പ​ഠി​ക്കാ​ൻ എ​ത്താ​റു​ണ്ട്. പ​ള്ളി​ക​ളി​ലും മ​ദ്​​റ​സ​ക​ളി​ലും ക്ല​ബു​ക​ളി​ലു​മെ​ല്ലാം കൃ​ഷി​യെ​ക്കു​റി​ച്ച്​ ക്ലാ​സെ​ടു​ക്കാ​നും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തു​ന്നു. ബ​ഹ്​​റൈ​ൻ കേ​ര​ള സ​മാ​ജ​ത്തി​െൻറ ഗാ​ർ​ഡ​ൻ ക്ല​ബി​ലും അം​ഗ​മാ​യ പി.​വി. വ​ർ​ഗീ​സ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച വി​ദേ​ശ ക​ർ​ഷ​ക​നു​ള്ള കേ​ര​ള സ​ർ​ക്കാ​റി​െൻറ അ​വാ​ർ​ഡി​നും അ​ർ​ഹ​നാ​യി. ജോ​ലി​ക്കും കൃ​ഷി​ക്കു​മൊ​പ്പം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തി. കോ​വി​ഡ്​ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ നാ​ളു​ക​ളി​ൽ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​​പോ​കു​ന്ന​വ​ർ​ക്ക്​ ടി​ക്ക​റ്റ്​ ന​ൽ​കി​യും പ്ര​യാ​സ​പ്പെ​ട​ു​ന്ന​വ​ർ​ക്ക്​ കി​റ്റു​ക​ൾ ന​ൽ​കി​യും അ​ദ്ദേ​ഹം സ​ഹാ​യ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ ​േകാം​പ്ല​ക്​​സ്​ ര​ക്​​ത​ബാ​ങ്കി​ൽ 40ഒാ​ളം ത​വ​ണ ര​ക്​​ത​ദാ​നം ന​ട​ത്തി​യ​തും അ​ദ്ദേ​ഹ​ത്തി​െൻറ പ്ര​ത്യേ​ക​ത​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. തി​രി​ച്ചു നാ​ട്ടി​ൽ എ​ത്തി​യാ​ലും കൃ​ഷി തു​ട​രാ​നാ​ണ്​ അ​ദ്ദേ​ഹ​ത്തി​െൻറ തീ​രു​മാ​നം. അ​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ളും മ​ന​സ്സി​ൽ ത​യാ​റാ​ക്കി​യാ​ണ്​ അ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന​ത്. ഏ​ലി​യാ​മ്മ വ​ർ​ഗീ​സാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​െൻറ ഭാ​ര്യ. മൂ​ത്ത മ​ക​ൻ ജി​ജി ബ​ഹ്​​റൈ​നി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. ഇ​ള​യ​മ​ക​ൻ ജീ​മോ​ൻ നാ​ട്ടി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story