യാത്രയയപ്പ് നൽകി
text_fields'ഗൾഫ് മാധ്യമം’ ചീഫ് റിപ്പോർട്ടർ സിജു ജോര്‍ജിനും യു.കെയിലേക്ക് പോകുന്ന ജെയ്സണും
പത്തനംതിട്ട പ്രവാസി അസോസിയേഷൻ നൽകിയ യാത്രയയപ്പ്
മനാമ: മാധ്യമം ഗൾഫ് ദിനപത്രം ബഹ്റൈൻ ബ്യൂറോയിൽനിന്നും കോഴിക്കോട്ടേക്ക് സ്ഥലംമാറി പോകുന്ന ചീഫ് റിപ്പോർട്ടർ സിജു ജോര്‍ജിനും ജോലിസംബന്ധമായി യു.കെയിലേക്ക് പോകുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷനിലെ സീനിയർ അംഗം ജെയ്സണും പത്തനംതിട്ട പ്രവാസി അസോസിയേഷൻ കലവറ ഹോട്ടലിൽ യാത്രയയപ്പ് നൽകി.
രക്ഷാധികാരി സക്കറിയ സാമുവേൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രസിഡന്റ് വി. വിഷ്ണു, സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി മോനി ഒടിക്കണ്ടത്തിൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. ട്രഷറര്‍ വർഗീസ് മോടിയിൽ നന്ദി പറഞ്ഞു. ചടങ്ങിൽ ബിനു തുമ്പമൺ, രഞ്ജു ആർ. നായർ, ബോബി പുളിമൂട്ടിൽ, ബിനു കോന്നി, അരുൺ പ്രസാദ്, വിനോജ് എം. കോശി, ബിജിൻ ശ്രീകുമാർ, സുനു കുരുവിള, അനിൽ കുമാർ, വിനീത് പി. പവിത്രൻ, അജിത് കുമാർ, ലിജൊ ബാബു, അരുൺ കുമാർ, ബിജൊ തോമസ് കോശി, വിനു കെ.എസ്, സിജി തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

